ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണത്തില്‍ തര്‍ക്കം; ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

ആലപ്പുഴ പള്ളിപ്പാട് ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. പള്ളിപ്പാട് സ്വദേശി എം. ഗിരീഷിനാണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. പള്ളിപ്പാട് ശക്തമായ മഴയെ തുടര്‍ന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. വിവിധ രാഷ്ട്രീയപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഇവിടെ ഭക്ഷണം വിതരണം ചെയ്തുവരുന്നുണ്ട്. പരുക്കേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Also : കടയ്ക്കലിൽ എസ്എഫ് ഐ- ബിജെപി സഘർഷം; മൂന്ന് ബിജെപി പ്രവർത്തകർക്കും ഒരു എസ്എഫ് ഐ പ്രവർത്തകനും വെട്ടേറ്റു
Story Highlights : rss-dyfi clash, alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here