കൃണാൽ പാണ്ഡ്യയും റിയൻ പരഗും ക്യാപ്റ്റന്മാർ; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ, അസം ടീമുകളെ പ്രഖ്യാപിച്ചു

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ, അസം ടീമുകളെ പ്രഖ്യാപിച്ചു. മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യ ബറോഡയെ നയിക്കുമ്പോൾ രാജസ്ഥാൻ റോയൽസിൻ്റെ യുവതാരം റിയൻ പരഗ് ആണ് അസം ക്യാപ്റ്റൻ. അടുത്ത മാസം നാലാം തീയതിയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക. (assam baroda syed mushtaq)
ബറോഡ ടീം: കൃണാൽ പാണ്ട്യ (ക്യാപ്റ്റൻ), കേദാർ ദേവ്ധർ, ശശ്വത് രാവത്, വിഷ്ണു സോളങ്കി, ഭാനു പാനിയ, കാർത്തിക്ക് കകഡെ, അതിത് ഷെത്, നിനദ് രാത്വ, ചൈതൽ ഗാന്ധി, ബി എസ് പഥം, പസ്ത് കോഹ്ലി, ശിവാലിക്ക് ശർമ്മ, പ്രദീപ് യാദവ്, ഭാർഗവ് ഭട്ട്, യാഷ്വർധൻ സിംഗ്, ധ്രുവ് പട്ടേൽ, മിതേഷ് പട്ടേൽ, വിശാൽ യാദവ്, പ്രതിക് ഘൊഡാദ്ര.
അസം ടീം: റിയാൻ പരാഗ് (ക്യാപ്റ്റൻ), പല്ലവ് കുമാർ ദാസ്, ഡെനിഷ് ദാസ്, റിഷവ് ദാസ്, അമിത് സിൻഹ, സാഹിൽ ജെയിൻ, ആകാശ് സെൻ ഗുപ്ത, ആർ അഹമ്മദ്, രാഹുൽ സിംഗ്, റോഷൻ അലം, അമ്ലജ്യോതി ദാസ്, ജിടുമോണി കലിട, കുനാൽ സൈകിയ, അഭിഷേക് താക്കൂരി, മുഖ്തർ ഹുസൈൻ, പ്രിതം ദാസ്, ധാരാണി രഭ.
Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി: മനീഷ് പാണ്ഡെ നയിക്കും; കരുത്തുറ്റ ടീമുമായി കർണാടക
നേരത്തെ, കർണാടകയുടെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമിനെയും പ്രഖ്യാപിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെയാണ് ക്യാപ്റ്റൻ. ഐപിഎൽ താരങ്ങളായ മായങ്ക് അഗർവാൾ, ദേവ്ദത്ത് പടിക്കൽ, കൃഷ്ണപ്പ ഗൗതം, ശ്രേയാസ് ഗോപാൽ, ജഗദീശ സുചിത്, പ്രസിദ്ധ് കൃഷ്ണ എന്നിവരൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
കർണാടകയുടെ 20 അംഗ സ്ക്വാഡ്: മനീഷ് പാണ്ഡെ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, ദേവ്ദത്ത് പടിക്കൽ, കെവി സിദ്ധാർത്ഥ്, റോഹൻ കദം, അനിരുദ്ധ ജോഷി, അഭിനവ് മനോഹർ, കരുൺ നായർ, ഭരത് ബിആർ, നിഹാൽ ഉല്ലൽ, ശ്രേയാസ് ഗോപാൽ, കൃഷ്ണപ്പ ഗൗതം, ജഗദീശ സുചിത്, പ്രവീൺ ദുബെ, കെസി കരിയപ്പ, പ്രസിദ്ധ് കൃഷ്ണ, പ്രദീപ് ജെയിൻ, വൈശാഖ് വിജയ്കുമാർ, എംബി ദർശൻ, വിദ്യാധർ പാട്ടീൽ.
Story Highlights : assam baroda syed mushtaq ali trophy team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here