Advertisement

സയ്യിദ് മുഷ്താഖ് അലി ട്രോഫി: മനീഷ് പാണ്ഡെ നയിക്കും; കരുത്തുറ്റ ടീമുമായി കർണാടക

October 21, 2021
Google News 2 minutes Read
syed mushtaq ali karnataka

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കർണാടക ടീമിനെ പ്രഖ്യാപിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെയാണ് ക്യാപ്റ്റൻ. ഐപിഎൽ താരങ്ങളായ മായങ്ക് അഗർവാൾ, ദേവ്ദത്ത് പടിക്കൽ, കൃഷ്ണപ്പ ഗൗതം, ശ്രേയാസ് ഗോപാൽ, ജഗദീശ സുചിത്, പ്രസിദ്ധ് കൃഷ്ണ എന്നിവരൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. (syed mushtaq ali karnataka)

പരുക്കേറ്റ മനീഷ് പാണ്ഡെ കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റിൽ കളിച്ചിരുന്നില്ല. കരുൺ നായരാണ് കഴിഞ്ഞ സീസണിൽ കർണാടകയെ നയിച്ചത്. നവംബർ നാലിന് കരുത്തരായ മുംബൈക്കെതിരെയാണ് കർണാടകയുടെ ആദ്യ മത്സരം. മുംബൈക്കൊപ്പം ഛത്തീസ്ഗഢ്, സർവീസസ്, ബറോഡ, ബംഗാൾ എ‌ന്നിവർക്കെതിരെയാണ് കർണാടക കളിക്കുക.

കർണാടകയുടെ 20 അംഗ സ്ക്വാഡ്: മനീഷ് പാണ്ഡെ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, ദേവ്ദത്ത് പടിക്കൽ, കെവി സിദ്ധാർത്ഥ്, റോഹൻ കദം, അനിരുദ്ധ ജോഷി, അഭിനവ് മനോഹർ, കരുൺ നായർ, ഭരത് ബിആർ, നിഹാൽ ഉല്ലൽ, ശ്രേയാസ് ഗോപാൽ, കൃഷ്ണപ്പ ഗൗതം, ജഗദീശ സുചിത്, പ്രവീൺ ദുബെ, കെസി കരിയപ്പ, പ്രസിദ്ധ് കൃഷ്ണ, പ്രദീപ് ജെയിൻ, വൈശാഖ് വിജയ്കുമാർ, എംബി ദർശൻ, വിദ്യാധർ പാട്ടീൽ.

Read Also : രഹാനെ ക്യാപ്റ്റൻ, പൃഥ്വി ഷാ ഉപനായകൻ; സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന് തകർപ്പൻ ടീമുമായി മുംബൈ

അതേസമയം, മുംബൈ ടീമിനെ അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. പൃഥ്വി ഷാ ആണ് വൈസ് ക്യാപ്റ്റൻ. ഐപിഎലിൽ കളിക്കുന്ന ശിവം ദുബെ, യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, ആദിത്യ താരെ എന്നിവരൊക്കെ ടീമിലുണ്ട്.

കർണാടക, സർവീസസ്, ബംഗാൾ, ഛത്തീസ്ഗഢ്, ബറോഡ എന്നീ ടീമുകൾക്കൊപ്പം എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് മുംബൈ ഉൾപ്പെട്ടിരിക്കുന്നത്. നവംബർ നാലിന് കർണാടകയ്ക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ടി-20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെട്ടിരിക്കുന്ന ശ്രേയാസ് അയ്യർ, ശർദ്ദുൽ താക്കൂർ എന്നിവർ ടൂർണമെൻ്റിൻ്റെ അവസാന സമയത്ത് ടീമിനൊപ്പം ചേരുമെന്ന് സൂചനയുണ്ട്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീമിനെ സൺറൈസേഴ്സ് ഹൈദരാബാദ് ഓൾറൗണ്ടർ വിജയ് ശങ്കർ നയിക്കും. നേരത്തെ ക്യാപ്റ്റനായി തീരുമാനിച്ചിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തികിനു പരുക്കേറ്റതിനാലാണ് തീരുമാനം. കാർത്തികിനു പകരം ആദിത്യ ഗണേഷിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരാണ് തമിഴ്നാട്.

വിക്കറ്റ് കീപ്പർ ബാറ്റർ നാരായൺ ജഗദീശൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ്. കൊവിഡ് ബാധയെ തുടർന്ന് ഐപിഎൽ രണ്ടാം പാദം നഷ്ടമായ ടി നടരാജൻ, പഞ്ചാബ് കിംഗ്സ് താരം ഷാരൂഖ് ഖാൻ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മലയാളി താരം സന്ദീപ് വാര്യർ എന്നിവരും ടീമിലുണ്ട്.

Story Highlights : syed mushtaq ali trophy karnataka team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here