സംസ്ഥാനത്തെ എട്ട് ജില്ലകൾ ഓറഞ്ച് അലേർട്ട്; ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി

സംസ്ഥാനത്തെ എട്ട് ജില്ലകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി കെ.രാജൻ.
ആളുകളെ രക്ഷിക്കുക എന്നതിലാണ് പ്രധാന ശ്രദ്ധ. സംസ്ഥാനത്ത് 428 ക്യാമ്പുകൾ തുടങ്ങി. എല്ലാ ജില്ലകളിലും കൂടുതൽ ക്യാമ്പുകൾ തുടങ്ങാൻ സൗകര്യം ഏർപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. മഴക്കെടുതിയിൽ നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടി തുടങ്ങി. നഷ്ട പരിഹാരം വൈകില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ സംസ്ഥാനത്ത് 12എൻഡിആർഎഫ് ടീമുണ്ട്. ആർമിയുടെ മൂന്ന് ടീമുണ്ട്. ജനങ്ങൾ പരാമവധി ജാഗ്രതയും ശ്രദ്ധയും പുലർത്തണമെന്നും നേരത്തെ ദുരന്തമുണ്ടായ പ്രദേശങ്ങളിലേക്ക് ജനങ്ങൾ പോകരുതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിലും മന്ത്രി കെ രാജൻ പ്രതികരിച്ചു. ഈ സാഹചര്യത്തിൽ തർക്കത്തിനില്ലെന്നും മറുപടി പറയേണ്ട സമയത്ത് പറയാമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകുന്ന നിർദേശങ്ങൾ അപ്പോൾ തന്നെ ജനങ്ങളെ അറിയിക്കുന്നുണ്ടെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി കെ രാജൻ അഭ്യർത്ഥിച്ചു.
Story Highlights : k rajan asks to stay alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here