Advertisement

പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ്

October 21, 2021
Google News 1 minute Read

കണ്ണൂർ പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ്. കഴിഞ്ഞ ദിവസം നടന്നപരിശോധനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ എഎംവിഐ അറസ്റ്റിലായിരുന്നു. ഓഫിസിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ്വീണ്ടും പരിശോധന.

ഈ മാസം 18നാണ് വെള്ളൂരിലെ സബ് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. കൈകൂലി വാങ്ങുന്നതിനിടെ എഎംവിഐ പി.വി പ്രസാദിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പിലാത്തറയിലെ കേംബ്രിഡ്ജ് ഡ്രൈവിംഗ് സ്‌കൂളിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം രേഖകളിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. തുടർണാണ്സബ് ആർടി ഓഫിസിൽ വിജിലൻസ്പരിശോധന. ഓഫിസിലെ ഔദ്യോഗിക ഈമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വിവരങ്ങൾ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും, ഇടനിലക്കാരും കൈകാര്യം ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതലുള്ള ലൈസൻസും, ആർസി ബുക്കുളും യഥാസമയം കൈ മാറാതെ വൈകിപ്പിച്ചതായും പരിശോധനയിൽ വ്യക്തമായി. ഉദ്യോഗസ്ഥർ വാഹനങ്ങൾ കാണതെ തന്നെ ഫിറ്റ്‌നസ് നൽകിയതായും വിജിലൻസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

Story Highlights : vigilance raid at tranport office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here