Advertisement

ഒഴിവാക്കിയ കൊവിഡ് മരണങ്ങൾ സർക്കാർ പട്ടികയിൽ; ഉൾപ്പെടുത്തിയത് 464 മരണങ്ങൾ കൂടി

October 22, 2021
Google News 1 minute Read

സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ച 464 പേരെ കൂടി സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തി. മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 14 വരെയുള്ള 292 മരണങ്ങളും സുപ്രിംകോടതി വിധിപ്രകാരം കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ നിർദേശമനുസരിച്ച്‌ അപ്പീൽ നൽകിയ 172 മരണങ്ങളുമാണ് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയത്.

Read Also : ഇന്ത്യയടക്കം പതിനൊന്ന് രാജ്യങ്ങൾ ഭീഷണിയിൽ; കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന അപകടങ്ങൾ…

കഴിഞ്ഞ ദിവസങ്ങളിൽ 99 പേർ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതായി സർക്കാർ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 27,765 ആയി.

അതേസമയം കേരളത്തിൽ ഇന്ന് 9361 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂർ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂർ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസർകോട് 171 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്.

Story Highlights : covid19-death-rate-included-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here