ടി20 വേൾഡ് കപ്പ്; സ്കോട്‍ലാന്‍ഡിന് സൂപ്പര്‍ 12ൽ എത്താൻ കഴിയുമെന്ന് മാർക്ക് വാട്ട്

ടി20 ലോകകപ്പിൽ സൂപ്പര്‍ 12 ലേക്ക് എത്താൻ സ്കോട്‍ലാന്‍ഡിന് കഴിയുമെന്ന് സ്പിന്നർ മാർക്ക് വാട്ട്. ഗ്രൂപ്പ് ബിയിൽ എല്ലാ മത്സരങ്ങളും വിജയിച്ച സ്കോട്‍ലാന്‍ഡിന് തുടർന്നും അട്ടിമറികള്‍ നടത്തുവാന്‍ സാധിക്കും. അസോസ്സിയേറ്റ് ക്രിക്കറ്റിൽ എല്ലാ മത്സരങ്ങളും വിജയിക്കേണ്ട സാഹചര്യമാണെന്നും സമ്മര്‍ദ്ദ മത്സരങ്ങള്‍ കളിച്ച് ടീമിന് ശീലമുണ്ടെന്നും മാര്‍ക്ക് വാട്ട് വ്യക്തമാക്കി.
ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ ടീം മുമ്പ് തോല്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ ഈ ടൂര്‍ണ്ണമെന്റിൽ പരാജയപ്പെടുത്തിയതിനാൽ ഇനിയും അട്ടിമറികള്‍ ടീമിൽ നിന്ന് പ്രതീക്ഷിക്കാം. ഒരു ടീമും തങ്ങളെ ചെറുതാക്കി കാണില്ലെന്നും മാര്‍ക്ക് വാട്ട് പറഞ്ഞു.
ഇന്ത്യ, പാകിസ്താൻ, ന്യൂസിലാണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും സ്കോട്ട്‍ലാന്‍ഡിന് എതിരാളികളായി ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here