Advertisement

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; അഞ്ചാം ടെസ്റ്റ് ജൂലൈയിൽ

October 22, 2021
Google News 2 minutes Read

കൊവിഡ് കാരണം നടക്കാതെ പോയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് അടുത്തവർഷം ജൂലൈയിൽ നടക്കും. മത്സരത്തിന് ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ ധാരണയായി. അടുത്ത വർഷം ജൂലൈ ഒന്നുമുതലായിരിക്കും ടെസ്റ്റ് നടക്കുകയെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അടുത്തവർഷം ജൂലൈയിലാണ് ഏകദിന-ടി20 പരമ്പരകളിൽ കളിക്കാനായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തുന്നത്. അഞ്ചാം ടെസ്റ്റ് പൂർത്തിയായ ശേഷമായിരിക്കും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമുള്ള പരമ്പര തുടങ്ങുകയെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ആവേശകരമായ പര്യവസാനത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രതികരിച്ചു. അടുത്തവർഷം ഏകദിന, ടി20 പരമ്പരകൾക്കായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തുന്നുണ്ട്. പൂർത്തിയാകാതെ പോയ പരമ്പരയുടെ ഭാഗമായിരിക്കും ടെസ്റ്റെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

അഞ്ച് മത്സര പരമ്പരയിലെ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യ 2-1ന് പരമ്പരയിൽ മുന്നിട്ടു നിൽക്കുകയായിരുന്നു.അഞ്ചാം ടെസ്റ്റിന് വേദിയാവേണ്ട എഡ്ജ്ബാസ്റ്റണിൽ തന്നെയാണ് അടുത്തവർഷം അഞ്ചാം ടെസ്റ്റും നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻറെ ഭാഗം കൂടിയാണ് ഈ ടെസ്റ്റ്.

Story Highlights : india-england-5th-test-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here