ബയോ ബബ്ബിളിൾ മടുത്തു, മകളെ കണ്ടിട്ട് 135 ദിവസം; ജയവർധനെ ലങ്കൻ ടീം ക്യാമ്പ് വിട്ടു

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങൾ തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ശ്രീലങ്ക ക്രിക്കറ്റ് ടീം കൺസൾട്ടൻറും മുൻ നായകനുമായ മഹേല ജയവർധനെയുടെ പിൻമാറ്റം. തുടർച്ചയായി ബയോ ബബ്ബിളിൽ കഴിയുന്നതിൻറെ മാനസിക സമ്മർദ്ദം ചൂണ്ടിക്കാട്ടിയാണ് ജയവർധനെ ശ്രീലങ്കൻ ടീം ക്യാമ്പ് വിട്ടത്. ജൂൺ മുതൽ ക്വാറൻറീനിലും ബയോ ബബ്ബിളിലും കഴിയുന്ന താൻ മകളെ കണ്ടിട്ട് 135 ദിവസമായെന്നും ഇനിയും കാത്തിരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ജയവർധനെ ടീം വിട്ടത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻറെ പരിശീലക ചുമതല ഏറ്റെടുത്ത ജയവർധനെ അവിടെയും ബയോ ബബ്ബിളിൽ കഴിഞ്ഞു. ഇതിനുശേഷമാണ് ശ്രീലങ്കൻ ടീമിൻറെ ബയോ ബബ്ബിളിൽ എത്തിയത്.
Read Also : ഇന്ത്യയടക്കം പതിനൊന്ന് രാജ്യങ്ങൾ ഭീഷണിയിൽ; കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന അപകടങ്ങൾ…
യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ ശ്രീലങ്കൻ ടീമിൻറെ ബാറ്റിംഗ് ഓർഡറിൽ ജയവർധനെ വരുത്തിയ മാറ്റങ്ങൾ ടീമിന് ഗുണകാരമായിരുന്നു. അവിഷ്കാ ഫെർണാണ്ടോയെ ബാറ്റിംഗ് ഓർഡറിൽ നാലാം സ്ഥാനത്തിറക്കാനുള്ള തീരുമാനം ജയവർധനെയുടേതായിരുന്നു. യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ശ്രീലങ്ക സൂപ്പർ 12 പോരാട്ടത്തിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
ടീം വിടുന്നതിന് മുമ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്കും യോഗ്യതാ റൗണ്ടിൽ സ്കോട്‌ലൻഡിനെതിരായ അവസാന മത്സരത്തിനുമായി ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും വേദികൾക്ക് അനുസരിച്ച് ടീം കോംബിനേഷനിൽ മാറ്റം വരുത്തുമെന്നും ജയവർധനെ വ്യക്തമാക്കി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തുടർന്നും ടീമിനാവശ്യമായ സഹായങ്ങൾ നൽകുമെന്നും ജയവർധനെ വ്യക്തമാക്കി.
Story Highlights : mahela-jayawardene-to-leave-sri-lankan-camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here