Advertisement

പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു; ജലനിരപ്പ് ബ്ലൂ അലേർട്ട് നിരപ്പിലേക്ക് കുറഞ്ഞു

October 22, 2021
Google News 1 minute Read

പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു. പമ്പാ ഡാമിന്റെ ജലനിരപ്പ് ബ്ലൂ അലേർട്ട് നിരപ്പിലേക്ക് കുറഞ്ഞു. സംഭരണശേഷിയുടെ 74% മാത്രമാണ് നിലവിൽ ജലം ഉള്ളത്. കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകൾ 30സെന്റിമീറ്ററിലേക്ക് താഴ്ത്തി. പരമാവധി 50 ഘനയടി ജലം മാത്രമാണ് പുറത്തേക്ക് ഒഴുകുന്നത്.

അടുത്ത മൂന്ന്​ മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Also : ഇന്ത്യയടക്കം പതിനൊന്ന് രാജ്യങ്ങൾ ഭീഷണിയിൽ; കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന അപകടങ്ങൾ…

തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ ഒക്ടോബർ 26 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാസ്ഥാവകുപ്പ് അറിയിച്ചു.

Story Highlights : pamba-dam-shutter- closed-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here