തൃണമൂൽ എംപിയുടെ കാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം

തൃണമൂൽ കോൺഗ്രസ് എംപി സുസ്മിത ദേവിന്റെ കാറിന് നേരെ അക്രമം. എംപിയുടെ കാർ ചിലർ അടിച്ച് തകർത്തു. രാഷ്ട്രീയ പ്രചാരണങ്ങളിൽ സഹായിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ ചില ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സുസ്മിത ആരോപിച്ചു.
ഉച്ചയ്ക്ക് 1:30 ഓടെ അമ്താലി ബസാറിൽ വെച്ചാണ് സംഭവം. തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമുള്ള നീല എസ്‌യുവി അക്രമികൾ തകർത്തു. തൃണമൂൽ കോൺഗ്രസ് പൊലീസിൽ പരാതി നൽകി. പാർട്ടി അനുഭാവികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള വസ്തുവകകളുടെ മോഷണം പോയതായും പരാതിയിൽ പറയുന്നു.
People of #Tripura will give a befitting response to this BARBARIC ATTACK!
— AITC Tripura (@AITC4Tripura) October 22, 2021
Police must immediately stop acting as mere spectators. This collapse of law and order is unacceptable. WE DEMAND JUSTICE!#ShameOnBJP pic.twitter.com/700tdmRBM8
ത്രിപുരയിലെ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് സുസ്മിത ദേവാണ്. സംഭവം നടക്കുമ്പോൾ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി(I-PAC) എന്ന പബ്ലിക് റിലേഷൻസ് ആൻഡ് കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പമായിരുന്നു സുസ്മിത ദേവ്. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും ഐ-പിഎസിയും ഈ വർഷം ആദ്യം നടന്ന പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം പ്രവർത്തിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here