ടി20 ലോകകപ്പ്: നെതർലൻഡ്സിനെ തോൽപ്പിച്ച് ശ്രീലങ്ക സൂപ്പർ 12ൽ

ടി20 ലോകകപ്പിലെ യോഗ്യതാ പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ മികച്ച ജയവുമായി ശ്രീലങ്ക സൂപ്പർ 12ലേക്ക്. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 10 ഓവറിൽ 44 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 7.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അടിച്ചെടുത്തു. 11 റൺസെടുത്ത കോളിൻ അക്കർമാൻമാത്രമാണ് നെതർലൻഡ്സ് ടീമിൽ രണ്ടക്കം കടന്ന ഒരേയൊരു ബാറ്റർ. 13 റൺസെടുക്കുന്നതിനിടെയാണ് നെതർലൻഡ്സിന് അവസാന ആറു വിക്കറ്റുകൾ നഷ്ടമായത്.
ശ്രീലങ്കക്കായി ലഹിരു കുമാര മൂന്നോവറിൽ ഏഴ് റൺസിന് മൂന്ന് വിക്കറ്റും ഹസരങ്ക മൂന്നോവറിൽ ഒമ്പത് റൺസിന് മൂന്ന് വിക്കറ്റും വിഴ്ത്തി. ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കയ്ക്ക് സ്കോർ ബോർഡിൽ ഏഴ് റൺസെത്തിയപ്പോഴെ ഓപ്പണർ പാത്തും നിസങ്കയെ(0) നഷ്ടമായി.
Read Also : ഇന്ത്യയടക്കം പതിനൊന്ന് രാജ്യങ്ങൾ ഭീഷണിയിൽ; കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന അപകടങ്ങൾ…
സ്കോർ ബോർഡിൽ 31 റൺസെത്തിയപ്പോൾ ചരിത അസലങ്കയെയും(0) നഷ്ടമായെങ്കിലും കൂടുതൽ നഷ്ടങ്ങളില്ലാതെ കുശാൽ പേരേരയും(33) അവിഷ്ക ഫെർണാണ്ടോയും(2) ചേർന്ന് ലങ്കയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.
നേരത്തെ ടേസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സിന് സ്കോർ ബോർഡിൽ മൂന്ന് റൺസെത്തിയപ്പോഴേക്കും ഓപ്പണർ മാക്സ് ഒഡോഡിനെ(2) നഷ്ടമായി. മൈബർഗും(5), ബെൻ കൂപ്പറും(9) ചേർന്ന് സ്കോർ 19ൽ എത്തിച്ചെങ്കിലും പിന്നീട് കൂട്ടത്തകർച്ചയിലായി. അക്കർമാനൊഴികെ പിന്നീടാർക്കും രണ്ടക്കം കടക്കാനായില്ല.
Story Highlights : /t20-world-cup-2021-sri-lanka-crush-netherlands-to-reach-super-12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here