Advertisement

മഴക്കെടുതി : ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 65 ആയി

October 22, 2021
1 minute Read
uttarakhand rain calimes 65 lives

മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 65 ആയി. 10 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഹിമാചൽ പ്രദേശിലെ ചിത്കുലിലേക്കുള്ള ട്രക്കിങ്ങിൽ കാണാതായ 11 അംഗ സംഘത്തിലെ മൂന്നുപേരുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു. ( uttarakhand rain claims 65 lives )

ഉത്തരാഖണ്ഡിനുണ്ടായ നഷ്ടം 10000 കോടിയോളം രൂപ വരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി ഭാഗങ്ങളിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. കേദാർ നാഥിലേള്ള ഹെലികോപ്ർ സർവ്വീസും പുനരാരംഭിച്ചു.
പശ്ചിമ ബംഗാളിന്റെ വടക്കൻ മേഖലയായ ഡാർജലിങ്ങിൽ കനത്ത മഴ തുടരുകയാണ്. ഡാർജലിങ്ങിൽ മഴക്കെടുതിയിൽ 7 പേരാണ് മരിച്ചത്. കനത്ത മണ്ണിടിച്ചിലാണ് സംസ്ഥാനം നേരിടുന്നത്. ദേശീയ പാതയടക്കം നിരവധി റോഡുകൾ തകർന്നതോടെ സഞ്ചാരികൾ പല ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്.

ആന്ധ്രപ്രദേശ്, അസ്സാം, മേഘാലയ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്.
ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഞ്ഞ് വീഴ്ചയും ശക്തമാണ്.

Story Highlights : uttarakhand rain claims 65 lives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top