Advertisement

കുട്ടി ക്രിക്കറ്റ് പൂരം; വമ്പൻ വെടിക്കെട്ടുകൾക്ക് നാളെ തിരശീല ഉയരും

October 22, 2021
1 minute Read

കുട്ടി ക്രിക്കറ്റ്പൂരത്തിലെ വമ്പൻ വെടിക്കെട്ടുകൾക്ക് തിരശീല ഉയരുന്നു. ടി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾ നാളെ ആരംഭിക്കും. ആദ്യ ദിനത്തിൽ രണ്ട് മത്സരങ്ങൾ അരങ്ങേറും. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. അബുദാബിയിൽ വൈകിട്ട് 3.30 നാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വിൻഡീസ് ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കും. ദുബായിൽ രാത്രി 7.30 നാണ് മത്സരം.

Read Also : ഇന്ത്യയടക്കം പതിനൊന്ന് രാജ്യങ്ങൾ ഭീഷണിയിൽ; കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന അപകടങ്ങൾ…

സൂപ്പർ പന്ത്രണ്ടിൽ 12 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട്, വിൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളും ആദ്യ റൗണ്ടിൽ നിന്ന് യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകളും മത്സരിക്കും. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാകിസ്ഥാൻ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകളും ആദ്യ റൗണ്ടിൽ നിന്ന് യോഗ്യത നേടുന്ന രണ്ട് ടീമുകളും മാറ്റുരയ്ക്കും.

ഗ്രൂപ്പ് രണ്ടിൽ മത്സരിക്കുന്ന ഇന്ത്യ ആദ്യ മത്സരത്തിൽ ഞായറാഴ്ച ദുബായിൽ പാകിസ്ഥാനെ നേരിടും. രാത്രി 7.30 നാണ് മത്സരം. സൂപ്പർ പന്ത്രണ്ടിൽ ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ വീതം സെമിഫൈനലിൽ കടക്കും. സെമി ഫൈനലുകൾ നവംബർ 10, 11 തീയതികളിലും ഫൈനൽ 14 നും നടക്കും. ആദ്യ റൗണ്ടിലെ ഗ്രൂപ്പ് ബി യിൽ നിന്ന് സ്‌കോട്‌ലൻഡും ബംഗ്ലാദേശും സൂപ്പർ പന്ത്രണ്ടിൽ കടന്നിട്ടുണ്ട്.

Story Highlights : worldcup-twenty20-starts-from-tommorow-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top