എസ്എഫ്ഐയുടെ നടപടി പുരോഗമന സമൂഹത്തിന് ചേർന്നതല്ല; പ്രമേയവുമായി എഐഎസ്എഫ്

എസ്എഫ്ഐ ക്കെതിരെ പ്രമേയവുമായി എഐഎസ്എഫ് കോട്ടയം ജില്ലാ സമ്മേളനം. എസ്എഫ് ഐയുടെ നടപടി പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്നാണ് പ്രമേയം. ജനാധിപത്യത്തെ കശാപ്പ് ചെയ്ത ആൾക്കൂട്ടം മാത്രമായ എസ്എഫ്ഐയ്ക്ക് ഇടതുപക്ഷം ലേബൽ മാത്രമാണ്. അക്രമികളെ തള്ളിപറയാതെ ആക്രമകാരികളെ ന്യായീകരിക്കുകയാണ് എസ്എഫ്ഐയെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. എസ്എഫ്ഐയുടെ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതാണ് പ്രമേയം.
ഇതിനിടെ എംജി സർവ്വകലാശാല സംഘർഷത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ് രംഗത്തെത്തിയിരുന്നു. പ്രകോപനം ഇല്ലാതെയായിരുന്നു എസ്എഫ്‌ഐ അക്രമണം.വനിത നേതാവിന് നേരെ ഉണ്ടാകാൻ പാടില്ലാത്ത അക്രമണം ഉണ്ടായി. കിണറ്റിൽ അകപ്പെട്ട തവളയുടെ അവസ്ഥയിലേക്ക് എസ്എഫ്‌ഐ മാറരുതെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു പറഞ്ഞു.
Read Also : എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്
പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമെന്ന് മേനി നടിക്കുന്ന എസ്എഫ്‌ഐ ക്യാമ്പസുകളിൽ അക്രമം അഴിച്ചു വിടുകയാണെന്നും ആദ്യമായല്ല എസ്എഫ്‌ഐ ഇത്തരം അക്രമണം നടത്തുന്നതെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു പറഞ്ഞു.കേരളം കഴിഞ്ഞാൽ എസ്എഫ്‌ഐ യുടെ അവസ്ഥ എന്തെന്ന് മനസിലാക്കണം. ബംഗാളിലെ എസ്എഫ് ഐ യുടെ അവസ്ഥ എന്തെന്ന് വി പി സാനുവിനോട് ചോദിച്ചാൽ മതിയെന്നും എഐഎസ്എഫ് പരിഹസിച്ചു. എസ്എഫ്‌ഐക്ക് വിജയിക്കാൻ വേണ്ടി കാലാലയ തെരഞ്ഞെടുപ്പ് പരിഷക്കരിക്കുന്നുവെന്ന ഗുരുതര ആരോപണവും എഐഎസ്എഫ് ഉയർത്തി.
Read Also : എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച പരാതി; എസ്എഫ്ഐ നേതാക്കൾ മുൻകൂർ ജാമ്യ ശ്രമം തുടങ്ങി
Story Highlights : AISF KOTTAYAM on SFI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here