Advertisement

തീയറ്ററുകൾ തുറക്കൽ; ഫിയോകിന്റെ അടിയന്തര ജനറൽ ബോഡി ഇന്ന്

October 23, 2021
Google News 2 minutes Read
FEUOK general body today

തിയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിൻ്റെ അടിയന്തര ജനറൽ ബോഡി ഇന്നു കൊച്ചിയിൽ ചേരും. കുടിശ്ശികയുള്ള തീയറ്ററുകൾക്ക് സിനിമ നൽകേണ്ട എന്ന നിലപാടിലാണ് വിതരണക്കാർ. എന്നാൽ തിയറ്റർ തുറന്ന ശേഷം മാത്രമേ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനാകൂ എന്നാണ് തീയറ്റർ ഉടമകളുടെ നിലപാട്. ഒടിടി പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയാവും. (FEUOK general body today)

ഇന്നലെ സർക്കാരുമായി നടത്തിയ യോഗത്തിൽ വിനോദ നികുതി ഉൾപ്പടെയുള്ള ആവശ്യങ്ങൾ തീയറ്റർ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു. ഈ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. തിയറ്റർ ഉടമകളുമായി 26 ന് വീണ്ടും സിനിമാ മന്ത്രി ചർച്ച നടത്തും.

സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. നിൽകുതിയിളവ് ആവശ്യം പരിഗണിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇരുപത്തിയഞ്ചാം തീയതി തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകളുടെ അടിയന്തര ജനറൽബോഡി നാളെ ചേരും. മറ്റു പല സംസ്ഥാനങ്ങളും 100 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ച സാഹചര്യത്തിൽ കേരളത്തിലും അത് അനുവദിക്കണമെന്നും സംഘടന സർക്കാരിനോടു ആവശ്യപ്പെട്ടിടുണ്ട്.

Read Also : സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും; ദുൽഖർ ചിത്രം ‘കുറുപ്പ്’ ആദ്യ മലയാള റിലീസ്

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളാണ് ആദ്യമെത്തുക. നവംബർ 12-ന് റിലീസ് തീരുമാനിച്ച ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ആകും ആദ്യ മലയാള സിനിമ. ജെയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’, തമിഴ് ചിത്രം ‘ഡോക്ടർ’ എന്നിവയാകും ആദ്യമെത്തുക.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ നൂറുശതമാനം സീറ്റിങ് കപ്പാസിറ്റി ആയ ശേഷം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. സർക്കാർ അനുമതി നൽകിയ ഒക്ടോബർ 25 -നു തന്നെ തിയേറ്ററുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വീണ്ടും തുറക്കുന്നതിന് തുറക്കുന്നതിന് ഒരു തിയേറ്ററിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ ചെലവാകുമെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയുമായി സംഘടനകളുടെ ആശ്യങ്ങൾ ചർച്ചചെയ്യും. സംഘടനകൾ മുന്നോട്ടുവച്ച ആവശ്യവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്താമെന്ന് മന്ത്രി ഓൺലൈൻ മീറ്റിംഗിൽ സംഘടനകളുടെ ഭാരവാഹികൾ അറിയിച്ചു.

Story Highlights : FEUOK general body today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here