Advertisement

ഇടുക്കിയിൽ വീണ്ടും മഴ

October 23, 2021
Google News 2 minutes Read
idukki witness heavy rain

ഇടുക്കി ഹൈറേഞ്ച് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ. നെടുങ്കണ്ടം, കട്ടപ്പന, കാഞ്ചിയാർ, കരിമ്പൻ എന്നിവിടങ്ങളിൽ മഴപെയ്യുകയാണ്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും മഴയുണ്ട്. ( idukki witness heavy rain )

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. ഡാമിലെ നിലവിലെ ജലനിരപ്പ് 136 അടിയാണ്. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാൻ കാരണം. ജലനിരപ്പ് 136 അടിയാകുമ്പോഴാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകേണ്ടത്. സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. ഈ 142 അടിയിലെത്തിയാൽ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്. സെക്കൻഡിൽ 3025 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതിൽ 2150 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

അതേസമയം വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴിയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതുണ്ട്. ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Read Also : കോട്ടയത്ത് വീണ്ടും മഴ കനക്കുന്നു; മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു

അതിനിടെ കോട്ടയത്ത് വീണ്ടും കനത്തമഴ തുടരുന്നു . കിഴക്കൻ മേഖലകളായ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുന്നത്. ശക്തമായ മഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. കിഴക്കൻ മേഖലയിലെ ചെറുതോടുകൾ കരകവിഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യതുടരുന്നു ത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

Story Highlights : idukki witness heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here