മുനവ്വറലി തങ്ങള്‍ പ്രെസിഡന്റായി തുടരും; യൂത്ത്‌ലീഗ് ഭാരവാഹി പട്ടിക പ്രഖാപിച്ചു

യൂത്ത്‌ലീഗ് 11 അംഗ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖാപിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായും, പി കെ ഫിറോസ് ജനറല്‍ സെക്രട്ടറിയായും തുടരും. മുജീബ് കാടേരി, അഷ്‌റഫ് എടനീർ കെ എ മാഹീൻ ഫൈസൽ ബാഫഖി തങ്ങൾ എന്നിവരാണ് വൈസ് പ്രസിഡന്റ്. ഇസ്മയില്‍ പി വയനാട് ആണ് ട്രഷറര്‍.
ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ട്രഷറല്‍ സ്ഥാനത്തേക്ക് അഷ്‌റഫലിയുടെ പേര് നിര്‍ദേശിച്ചിരുന്നു. മുന്‍ ഹരിത കമ്മിറ്റിക്ക് അനുകൂല നിലപാട് എടുത്തതാണ് അഷ്‌റഫലിയെ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന.
യൂത്ത്‌ലീഗില്‍ വനിതകള്‍ക്ക് ഭാരവാഹിത്വം നല്‍കുന്നത് അടുത്ത തവണ പരിഹരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വനിതകള്‍ അംഗമില്ലാത്തതിനാലാണ് ഭാരവാഹിത്വത്തില്‍ ഇല്ലാത്തതെന്നും വനിതകള്‍ക്ക് മെമ്പർഷിപ് ഈ വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങുമെന്നും പി.എം.എ സലാം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here