ദത്ത് വിവാദം; പ്രസവിച്ച അമ്മയുടെ ആവശ്യം ന്യായമാണ്, രണ്ട് നടപടികൾ സ്വീകരിച്ചിട്ടുണ്ട് ; വീണ ജോർജ്

അനുപമയുടെ ആവശ്യത്തിൽ രണ്ട് നടപടികൾ സ്വീകരിച്ചതായി മന്ത്രി വീണ ജോർജ് പറഞ്ഞു. പ്രസവിച്ച അമ്മയുടെ ആവശ്യം ന്യായമാണ്. വിഷയം വകുപ്പ് തലത്തിൽ അന്വേഷിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ അപാകതയുണ്ടോയെന്ന് ബോധ്യപ്പെടും. മാത്രമല്ല സ്റ്റേറ്റ് അഡോപ്‌ഷൻ കമ്മിറ്റി പെറ്റിഷൻ ഫയൽ ചെയ്തിട്ടുണ്ട്. ദത്ത് നടപടി പുരോഗമിക്കുന്നത് വഞ്ചിയൂർ കോടതിയിലാണെന്നും മന്ത്രി വ്യക്തമാക്കി.
വിവരങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വകുപ്പിന് കഴിയുമായിരുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രശ്നം സങ്കീർണ്ണമാകരുതെന്നാണ് ആഗ്രഹമെന്നും മന്ത്രി വീണ ജോർജ് അഭിപ്രായപ്പെട്ടു. മാനുഷിക പരിഗണനയ്‌ക്കാണ് സർക്കാർ ഇടപെടലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also : ദത്ത് വിവാദം; ഇടപെടൽ നടത്തിയ സർക്കാരിന് നന്ദി: നിരാഹാരസമരം അവസാനിപ്പിച്ച് അനുപമ
അതിനിടെ കുഞ്ഞിനെ കണ്ടെത്താൻ അധികാരികളുടെ ഇടപെടൽ ആശ്യപ്പെട്ട് അനുപമ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാര സമരം അവസാനിപ്പിക്കുന്നുവെന്നും ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയ സർക്കാരിന് നന്ദിയെന്നും അനുപമ പ്രതികരിച്ചു. പൊലീസിനും സി.ഡബ്ല്യു.സിക്കെതിരെ നടപടി എടുക്കണം. കോടതിയിൽ നിയമ പോരാട്ടം തുടരുമെന്നും അഭിഭാഷകനുമായി ആലോചിച്ച ശേഷം ഹേബിയസ് കോർപസിൽ തീരുമാനമെന്നും അനുപമ വ്യക്തമാക്കി. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലായിരുന്നു അനുപമയുടെ നിരാഹാര സമരം.
Story Highlights : Veena george response Baby abduction incident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here