തെറ്റുകളെ എസ്എഫ്ഐ നേതാക്കൾ വെള്ളപ്പൂശുന്നു; എസ്എഫ്ഐക്കെതിരെ എഐവൈഎഫ്
തെറ്റുകളെ എസ്എഫ്ഐ നേതാക്കൾ വെള്ളപ്പൂശുന്നെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് വിമർശിച്ചു . കേരളത്തിലെ ക്യാമ്പസുകളെ ഏകാധിപത്യ ക്യാമ്പസുകളാക്കാനാണ് എസ്എഫ്ഐയുടെ ശ്രമം. എല്ലാ അക്രമത്തെയും എസ്എഫ്ഐ നേതൃത്വം പിന്തുണയ്ക്കുന്നെന്ന് മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു. സംഘ പരിവാറിനെപോലും നാണിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് എസ്എഫ് ഐ നടത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
ജനാധിപത്യ ബോധമുള്ള കാലത്ത് ജീവിക്കുന്ന മനുഷ്യനെന്ന നിലയിൽ ചെയ്ത്കൂടാത്തതായതെല്ലാം ചെയ്ത സഖാക്കളേ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ലീഡർഷിപ്പായി എസ് എഫ് ഐയുടെ കേരളത്തിലെ ലീഡർഷിപ്പ് മാറിയിരിക്കുന്നുവെന്നും മഹേഷ് കക്കത്ത് വിമർശിച്ചു.
Read Also : എസ്എഫ്ഐയുടെ നടപടി പുരോഗമന സമൂഹത്തിന് ചേർന്നതല്ല; പ്രമേയവുമായി എഐഎസ്എഫ്
അതേസമയം എംജി സർവകലാശാല സംഘർഷത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസവും എഐഎസ്എഫ് രംഗത്ത് വന്നിരുന്നു . പ്രകോപനം ഇല്ലാതെയായിരുന്നു എസ്എഫ്‌ഐ അക്രമണം.വനിത നേതാവിന് നേരെ ഉണ്ടാകാൻ പാടില്ലാത്ത അക്രമണം ഉണ്ടായി. കിണറ്റിൽ അകപ്പെട്ട തവളയുടെ അവസ്ഥയിലേക്ക് എസ്എഫ്‌ഐ മാറരുതെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു പ്രതികരിച്ചിരുന്നു. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമെന്ന് മേനി നടിക്കുന്ന എസ്എഫ്‌ഐ ക്യാമ്പസുകളിൽ അക്രമം അഴിച്ചു വിടുകയാണെന്നും ആദ്യമായല്ല എസ്എഫ്‌ഐ ഇത്തരം അക്രമണം നടത്തുന്നതെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു പറഞ്ഞിരുന്നു.
Story Highlights : AIYF on SFI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here