കശ്മീരിലെ ജനങ്ങൾക്ക് അവകാശപ്പെട്ട വികസനം തടയാൻ ചിലർ ശ്രമിക്കുന്നു, ഇനി അത് നടക്കില്ല; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ജമ്മു കശ്മീരിനോടുള്ള അവഗണന ഇനിയുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ മോദി സർക്കാർ കൊണ്ടുവരുന്ന വികസനം തടയാൻ ആർക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുവിലും കാശ്മീരിലും സന്ദർശനം നടത്തവെ ഐഐടി ജമ്മുവിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കവെയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.
ജമ്മു മേഖലയിൽ താമസിക്കുന്നവർക്ക് നീതി ലഭ്യമാകുന്ന കാലമാണിപ്പോഴെന്ന് അമിത് ഷാ. ഒരു വിധ ആശങ്കകളും ജമ്മുവിൽ താമസിക്കുന്നവർക്ക് വേണ്ടെന്ന് അമിത് ഷാ പറഞ്ഞു. ചരിത്രപരമായി നേരിട്ട നീതിനിഷേധത്തിനും പരിഹാരമുണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി.
Read Also : പാകിസ്താനെതിരെ ജയം ഇന്ത്യക്ക് തന്നെ: ഗൗതം ഗംഭീർ
‘ജമ്മുവിൽ ഇനിയാർക്കും വിവേചനം നേരിടേണ്ടി വരില്ല. ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതോടെ ഇവിടുത്തെ വാൽമീകി സമാജത്തിനും പശ്ചിമ പാക് അഭയാർത്ഥികൾക്കുമുളള പ്രശ്‌നങ്ങൾ അവസാനിച്ചു. മിനിമം വേതന നിയമം ജമ്മു കാശ്മീരിൽ മോദി സർക്കാർ നടപ്പാക്കി.’ അമിത് ഷാ പറഞ്ഞു.
മുൻപ് കശ്മീരിൽ ഏഴ് മെഡിക്കൽ കോളജുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ ഏഴ് മെഡിക്കൽ കോളജുകൾ കൂടി മോദി സർക്കാർ ആരംഭിക്കാൻ നടപടിയെടുത്തെന്നും അമിത് ഷാ അറിയിച്ചു. കശ്മീരിലെ ജനങ്ങൾക്ക് അവകാശപ്പെട്ട വികസനം ചിലർ തടയാൻ ശ്രമിക്കുകയാണെന്നും ഇനി അത് നടക്കില്ലെന്നും ഷാ പറഞ്ഞു. താഴ്‌വരയുടെ വികസനത്തിനായി പ്രവർത്തിക്കണമെന്നും തീവ്രവാദത്തിന്റെ പിടിയിൽ നിന്നും മോചിതരാകാനും യുവജനങ്ങളോട് അമിത് ഷാ ആവശ്യപ്പെട്ടു.
Story Highlights : amitshah-said-to-protect-jammukashmir-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here