Advertisement

അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവം; നടപടിക്കൊരുങ്ങി സിപിഐഎം

October 24, 2021
Google News 2 minutes Read

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ സിപിഐഎമ്മിൽ അച്ചടക്ക നടപടിക്ക് സാധ്യത. ശിശുക്ഷേമ സമിതി സ്ഥാനത്ത്നിന്ന് ഷിജുഖാനെ നീക്കിയേക്കും. അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനെതിരെയും നടപടിയുണ്ടാകും. പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമാണ് പി എസ് ജയചന്ദ്രൻ. വിവാദം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

സംഭവങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ സിപിഐഎമ്മിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇക്കാര്യത്തിൽ സിപി ഐ എം പ്രതിരോധത്തിലാകുന്ന സാഹചര്യങ്ങളുണ്ടായി. ആ ഘട്ടത്തിലാണ് അനുമപയ്ക്ക് എല്ലാവിധ പിന്തുണയും അർപ്പിച്ചുകൊണ്ട് സിപി ഐ എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതാക്കൾ രംഗത്തെത്തിയത്. കുഞ്ഞിനെ തിരിച്ചുകിട്ടാനായി എല്ലാവിധ സഹായങ്ങളും പിന്തുണയും നൽകുമെന്ന് എ വിജയരാഘവനും ബൃന്ദ കാരാട്ടുമടക്കമുള്ള നേതാക്കൾ പറഞ്ഞിരുന്നു.

Read Also : അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവം; രേഖകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇതിനിടെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള രേഖകളാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കാട്ടാക്കടയിലെ ആശുപത്രിയിലെയും പഞ്ചായത്തിലെയും രേഖകളാണ് ശേഖരിച്ചത്.

Read Also : ദത്ത് വിവാദം; പ്രസവിച്ച അമ്മയുടെ ആവശ്യം ന്യായമാണ്, രണ്ട് നടപടികൾ സ്വീകരിച്ചിട്ടുണ്ട് ; വീണ ജോർജ്

Story Highlights : Baby abduction incident- CPI(M)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here