Advertisement

മെസി ബാഴ്സലോണ വിട്ടതിനു ശേഷമുള്ള ആദ്യ എൽ ക്ലാസിക്കോ ഇന്ന്

October 24, 2021
Google News 1 minute Read

ഇതിഹാസ താരം ലയണൽ മെസി എഫ്സി ബാഴ്സലോണ വിട്ടതിനു ശേഷമുള്ള ആദ്യ എൽ ക്ലാസിക്കോ ഇന്ന്. സെർജിയോ റാമോസ്, റാഫേൽ വരാനെ എന്നിവർ റയൽ മാഡ്രിഡ് വിട്ടതിനു ശേഷമുള്ള ആദ്യ എൽ ക്ലാസിക്കോ കൂടിയാണ് ഇത്. ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൂവിൽ ഇന്ത്യൻ സമയം രാത്രി 7.45നാണ് മത്സരം.

പോയിൻ്റ് പട്ടികയിൽ റയൽ മാഡ്രിഡ് മൂന്നാമതും ബാഴ്സലോണ എട്ടാമതുമാണ്. രണ്ട് ടീമുകളും തമ്മിൽ വെറും രണ്ട് പോയിൻ്റ് മാത്രമാണ് വ്യത്യാസം. 8 മത്സരങ്ങളിൽ അഞ്ചെണ്ണം റയൽ ജയിച്ചപ്പോൾ ബാഴ്സയ്ക്ക് നാലെണ്ണത്തിലേ വിജയിക്കാനായുള്ളൂ. ഇന്നത്തെ കളി ജയിച്ചാൽ റയൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തും. ഇന്ന് ബാഴ്സ ജയിച്ചാൽ അവർ ആദ്യ നാലിലെത്തും. കാർലോ ആൻസലോട്ടിയുടെ കീഴിൽ റയൽ മാഡ്രിഡ് മികച്ച പ്രകടനം നടത്തുകയാണ്. അതേസമയം, റൊണാൾഡ് കോമാൻ്റെ കീഴിൽ ബാഴ്സ ചക്രശ്വാസം വലിക്കുകയാണ്.

പെഡ്രി, ഡെംബലെ, ബ്രാത്‌വെയ്റ്റ് എന്നിവർ ഇന്ന് ബാഴ്സക്കായി ഇറങ്ങില്ല. പരുക്കിൻ്റെ പിടിയിലായ ജോർഡി ആൽബയും ഇന്ന് ഉണ്ടാവില്ല. സെർജിയോ അഗ്യൂറോ പകരക്കാരുടെ നിരയിലാവും. തകർപ്പൻ ഫോമിലുള്ള കരീം ബെൻസേമയിലാണ് റയലിൻ്റെ പ്രതീക്ഷകൾ.

Story Highlights : el classico barcelona real madrid messi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here