ടി20 ലോകകപ്പ്: പാകിസ്താന്‍ മുന്നേറുന്നു; ബ്രേക്ക് ത്രൂ ലഭിക്കാതെ ഇന്ത്യ; ബാബർ അസമിന് ഫിഫ്റ്റി

ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താന് മികച്ച തുടക്കം. ഇന്ത്യ മുന്നോട്ടുവെച്ച 152 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്താൻ നിലവിൽ ശക്തമായ നിലയിലാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാകിസ്താൻ 13 ഓവറിൽ 101/ 0 എന്ന ശക്തമായ നിലയിലാണ്. 52 റൺസുമായി നായകന്‍ ബാബര്‍ അസമും, 47 റൺസുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനുമാണ് ക്രീസിൽ.
നേരത്തെ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ടീം ഇന്ത്യ വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയുടെയും റിഷഭ് പന്തിന്‍റെ ഇന്നിംഗ്‌സിന്‍റേയും കരുത്തില്‍ പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സെടുത്തു. ഒരുവേള 31-3 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്. പാകിസ്താനായി ഷഹീന്‍ അഫ്രീദി മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റ് വീഴ്‌ത്തി.
Story Highlights : india-pakisthan-live-t20-