Advertisement

കട്ടപ്പനയില്‍ ജാര്‍ഖണ്ഡ് സ്വദേശി കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍

October 24, 2021
Google News 1 minute Read
Jharkhand native died

ഇടുക്കി കട്ടപ്പന കാഞ്ചിയാറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തുമുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ബെജാമിന്‍ ബസ്‌കിയെന്ന തൊഴിലാളിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബെജാമിന്‍ റൂമെടുത്ത് താമസിച്ചിരുന്നത്. ജാര്‍ഖണ്ഡില്‍ നിന്ന് ഇന്ന് രാവിലെയാണ് ഇവര്‍ കട്ടപ്പനയിലെത്തിയത്. യാത്രയ്ക്കിടെ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാകാം ആത്മഹത്യക്ക് കാരണമെന്ന് കട്ടപ്പന പൊലീസ് പറഞ്ഞു.

Read Also : കെട്ടിടം ഒഴിഞ്ഞു കൊടുക്കാത്തതിൽ തർക്കം; ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു

Story Highlights : Jharkhand native died, kattapana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here