Advertisement

എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷം; വിമർശനവുമായി കെ സുധാകരൻ

October 24, 2021
1 minute Read

എം ജി യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്നും ആക്രമണമുണ്ടായിട്ടും ഒരു സിപി ഐ നേതാവ് പോലും പ്രതികരിക്കുന്നില്ലെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

എംജി സർവകലാശാല സംഘർഷത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം എഐഎസ്എഫ് രംഗത്ത് വന്നിരുന്നു . പ്രകോപനം ഇല്ലാതെയായിരുന്നു എസ്എഫ്‌ഐ അക്രമണം.വനിത നേതാവിന് നേരെ ഉണ്ടാകാൻ പാടില്ലാത്ത അക്രമണം ഉണ്ടായി. കിണറ്റിൽ അകപ്പെട്ട തവളയുടെ അവസ്ഥയിലേക്ക് എസ്എഫ്‌ഐ മാറരുതെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു പ്രതികരിച്ചിരുന്നു. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമെന്ന് മേനി നടിക്കുന്ന എസ്എഫ്‌ഐ ക്യാമ്പസുകളിൽ അക്രമം അഴിച്ചു വിടുകയാണെന്നും ആദ്യമായല്ല എസ്എഫ്‌ഐ ഇത്തരം അക്രമണം നടത്തുന്നതെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു പറഞ്ഞിരുന്നു.

Read Also : തെറ്റുകളെ എസ്എഫ്ഐ നേതാക്കൾ വെള്ളപ്പൂശുന്നു; എസ്എഫ്ഐക്കെതിരെ എഐവൈഎഫ്

Story Highlights : K SUDHAKARAN ON SFI-AISF conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top