Advertisement

ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ബെസ്റ്റ് പുട്ടുപൊടി അവാർഡ് കരസ്ഥമാക്കി KK FOOD PRODUCTS

October 24, 2021
Google News 2 minutes Read

ഒക്ടോബർ 16 ആണ് ലോക ഭക്ഷ്യദിനമായി ആഘോഷിക്കുന്നത്. ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് നടത്തിയ മെട്രോ ഫുഡ് ബ്രാൻഡ് അവാർഡിൽ ബെസ്റ്റ് പുട്ടുപൊടി കാറ്റഗറിയിൽ KK FOOD PRODUCTS അവാർഡിന് അർഹരായി. ബഹുമാനപ്പെട്ട ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി.ആർ അനിൽ, ശ്രീ സുരേഷ് പിള്ള എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ KK ഫുഡ്സ് ഡയറക്ടർ മുഹമ്മദ് സാബിർ മന്ത്രി ശ്രീമതി ചിഞ്ചുമോൾ റാണിയിൽ നിന്നും ബഹുമതി സ്വീകരിച്ചു.

വരിക്കാർക്കിടയിൽ നിന്നുള്ള വോട്ട് എടുപ്പിലാണ് KK പുട്ടുപൊടി ഒന്നാം സ്ഥാനത്ത് എത്തിയത്. പുതുതായി മാർക്കറ്റിൽ ഇറക്കിയ സ്റ്റീം വീറ്റ് പുട്ടുപൊടിയുടെ വിജയം kK ഫുഡ്‌സിനെ ജേതാക്കളാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

അതേസമയം ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇങ്ങനെ ഒരു അവാർഡ് കിട്ടിയതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് KK ഫുഡ്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ്‌ യാസിർ പറഞ്ഞു

എഫ്എഒയുടെ ജന്മദിനമായ ഒക്ടോബർ 16 ആണ് ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്. അന്തർദേശീയ തലത്തിൽ കാർഷിക വളർച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നൽകുക എന്നതും ഈ ദിനാഘോഷത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോകത്തെ 150 രാജ്യങ്ങളിലായാണ് ഭക്ഷ്യ ദിനാഘോഷം നടത്തുന്നത്. ഭക്ഷ്യ വിളകൾ നട്ട് പരിപാലിച്ച്, വിളവെടുത്ത് ഉത്പന്നമാക്കി മാറ്റി, അവ ഏതു വിധേനയും നമ്മളിലേക്ക് എത്തിക്കുന്ന കർഷകർക്ക് നന്ദി അർപ്പിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നുമുണ്ട് എഫ്എഒ.

കൂടാതെ വിശപ്പ് എന്ന പ്രശ്നത്തെ നേരിടുന്നതിന് കൂട്ടായ പ്രവർത്തനത്തിലൂടെ ലോകമെമ്പാടും ബോധവത്കരണത്തിന് ആഹ്വാനം ചെയ്യുക, എല്ലാവർക്കും ആരോഗ്യപ്രദമായ ഭക്ഷണശൈലി ഉറപ്പുവരുത്തുക എന്നിവയാണ് ഈ ദിനാമാചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

Story Highlights : KK FOOD PRODUCTS won the Best puttupodi Award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here