Advertisement

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; യോഗം വിളിച്ച് മുഖ്യമന്ത്രി

October 24, 2021
Google News 2 minutes Read

കെഎസ്ആർടി സി ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ചയാണ് യോഗം ചേരുക. ധന-ഗതാഗത വകുപ്പ്മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.

കെഎസ്ആർടി സി ശമ്പള പരിഷ്കരണം വൈകുന്നത്തിൽ പ്രതിഷേധിച്ച് അടുത്തമാസം അഞ്ചാം തീയതി കെഎസ്ആർടി സി ജീവനക്കാരും പ്രതിപക്ഷ സഘടനകളും ചേർന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. അതിനിടെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ നാളെ മാനേജ്‌മെന്റ് തൊഴിലാളി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണം വൈകുന്നതിൽ ജീവനക്കാർക്കിടയിൽ വലിയ തരത്തിൽ അമർഷവും പ്രതിഷേധവും ഉയർന്ന് വന്നിരുന്നു. നേരത്ത ശമ്പള പരിഷ്ക്കരണവുമായി ബന്ധപ്പെട്ട മന്ത്രിതല ചർച്ചകൾ അവസാനിച്ചിരുന്നു.

Read Also : കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക്: പ്രതിനിധികളുടെ യോഗം വിളിച്ച് മാനേജ്മെന്റ്

അതേസമയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ശമ്പള പരിഷ്കരണം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ധനവകുപ്പും ഗതാഗതവകുപ്പും വിഷയത്തിൽ സംയുക്തമായി ഇടപെട്ട് മാനേജ്‌മെന്റ് തൊഴിലാളി ചർച്ചകൾ അടിയന്തിരമായി പൂർത്തിയാക്കുക എന്നതാകും സർക്കാരിന്റെ ലക്ഷ്യം.

Story Highlights : KSRTC pay revision-CM Pinarayi vijayn meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here