100 കോടി വാക്‌സിൻ ഡോസുമായി രാജ്യം അഭിമാന മുഹൂർത്തത്തിൽ; ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

100 കോടി വാക്‌സിൻ ഡോസ് എന്ന അഭിമാന മുഹൂർത്തത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്. രാജ്യത്തിന് കോടി നമസ്‌ക്കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം പുതു ഊർജത്തിൽ മുന്നേറുകയാണെന്നും മോദി പറഞ്ഞു. ( pm mann ki bath 2021 )
വാക്‌സിൻ ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ ശേഷിയെ അടയാളപ്പെടുത്തുന്നതാണ്. ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവും പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യപ്രവർത്തകർ അവരുടെ കഠിനപ്രയത്‌നത്തിലൂടെ പുതിയ ഉദാഹരണം സൃഷ്ടിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യുന്ന എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ഓർമിപ്പിച്ചു. അത് രാജ്യത്തോടുള്ള ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
“हमने कई बार अख़बारों में पढ़ा है, बाहर भी सुना है इस काम को करने के लिए हमारे इन लोगों ने कितनी मेहनत की है, एक से बढ़कर एक अनेक प्रेरक उदाहरण हमारे सामने हैं |”
— Mann Ki Baat Updates मन की बात अपडेट्स (@mannkibaat) October 24, 2021
– पीएम श्री @narendramodi .#MannKiBaat #VaccineCentury pic.twitter.com/qVxkpJlIAV
Read Also : ഇന്ത്യയോട് ചോദ്യങ്ങൾ ഉന്നയിച്ചവർക്കുള്ള മറുപടിയാണ് 100 കോടി വാക്സിനേഷൻ; ഒരു ഫർമാ ഹബ്ബായി ലോകരാജ്യങ്ങൾ പരിഗണിച്ചു: പ്രധാനമന്ത്രി
ഈമാസം 31 ന് സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ജന്മദിനമാണ്. ഉരുക്കുമനുഷ്യന് മുന്നിൽ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Story Highlights : pm mann ki bath 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here