ഇന്ത്യയോട് ചോദ്യങ്ങൾ ഉന്നയിച്ചവർക്കുള്ള മറുപടിയാണ് 100 കോടി വാക്സിനേഷൻ; ഒരു ഫർമാ ഹബ്ബായി ലോകരാജ്യങ്ങൾ പരിഗണിച്ചു: പ്രധാനമന്ത്രി

100 കോടി വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിക്കാനായത് 130 കോടി ജനങ്ങളുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ ജനങ്ങളുടെയും പിന്തുണയാണ് ഈ നേട്ടത്തിന് കാരണമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏത് കഠിന ലക്ഷ്യവും നേടിയെടുക്കുമെന്ന സന്ദേശം ഇന്ത്യ ലോകത്തിന് നൽകി. ഇന്ത്യയോട് ചോദ്യങ്ങൾ ഉന്നയിച്ചവർക്കുള്ള മറുപടിയാണ് 100 കോടി വാക്സിനേഷനെന്ന നേട്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വിജയത്തെ ലോകരാജ്യങ്ങൾ ആദരവോടെ പരിഗണിക്കുന്നു. ഇന്ത്യയുടെ നേട്ടം ആരോഗ്യമേഖലയിലെ ശക്തി പ്രകടമാക്കി. ഇന്ത്യയെ ഒരു ഫർമാ ഹബ് ആയി ലോകരാജ്യങ്ങൾ പരിഗണിച്ചു. എന്നാൽ വാക്സിനെതിരായ പ്രചാരണം ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു
Read Also :നൂറ് കോടി വാക്‌സീന്‍: കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് മോദി; അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങളെ അഭിന്ദിക്കുകയാണ്. വാക്സിനേഷനിൽ വിവേചനം ഇല്ലെന്ന് ഉറപ്പാക്കിയെന്നും വിഐപി സംസ്കാരം വാക്സിൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
Story Highlights : 100 cr Jabs Reflect “Image Of New India-pm modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here