Advertisement

കൊണ്ടോട്ടിയിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം

October 25, 2021
Google News 1 minute Read

മലപ്പുറം കൊണ്ടോട്ടിയിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. അതിക്രമം ചെറുത്ത യുവതിയെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേൽപ്പിച്ചു. പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also : ദത്ത് വിവാദം; ആനാവൂർ നാഗപ്പനെ വിളിച്ചുവരുത്തി സിപിഐഎം നേതൃത്വം

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേൽപ്പിച്ചു. രക്ഷപെട്ടു ഓടിയ പെൺകുട്ടിയെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights : Rape Attempt Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here