ദത്ത് വിവാദം; ആനാവൂർ നാഗപ്പനെ വിളിച്ചുവരുത്തി സിപിഐഎം നേതൃത്വം

പേരൂർക്കടയിൽ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ വിളിച്ചുവരുത്തി സിപി ഐ എം നേതൃത്വം. വിഷയത്തിൽ ആനാവൂർ നാഗപ്പൻ കോടിയേരി ബാലകൃഷ്ണനെ കണ്ട് വിശദീകരണം നൽകി. എകെ ജി സെന്ററിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച.
അമ്മക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു ആനാവൂര്‍ നാഗപ്പൻ വിഷയത്തിൽ പ്രതികരിച്ചിരുന്നത് . അനുപമയുടെ അച്ഛനും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ആനാവൂര്‍ നാഗപ്പൻ വ്യക്തമാക്കിയിരുന്നു.
Read Also : ദത്ത് വിവാദം; ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താനാവില്ല: ശിശുക്ഷേമ സമിതിയെ പിന്തുണച്ച് ഡിവൈഎഫ്ഐ
എന്നാൽ ആനാവൂര്‍ നാഗപ്പന്റെ വിശദീകരണം തള്ളി അനുപമയും അജിത്തും രംഗത്തെത്തിയിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അജിത്തും പാര്‍ട്ടി സെക്രട്ടറി പറയുന്നതെല്ലാം കളവാണെന്ന് അനുപമയും പ്രതികരിച്ചിരുന്നു.
Read Also : ദത്ത് വിവാദം; മുൻകൂർ ജാമ്യാപേക്ഷയുമായി അനുപമയുടെ അച്ഛനടക്കം ആറ് പ്രതികൾ
Story Highlights : Baby abduction incident- CPI(M) Anavoor nagappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here