ടി-20 ലോകകപ്പ്: അഫ്ഗാനിസ്ഥാൻ ബാറ്റ് ചെയ്യും;

ടി-20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ അഫ്ഗാനിസ്ഥാൻ ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. യോഗ്യതാ മത്സരങ്ങളിൽ കളിച്ച ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് സ്കോട്ട്‌ലൻഡ് ഇറങ്ങുന്നത്. അഫ്ഗാൻ നിരയിലും സർപ്രൈസുകളില്ല.
യോഗ്യതാ മത്സരം കളിച്ചാണ് സ്കോട്ട്‌ലൻഡ് എത്തിയത്. സ്കോട്ട്ലൻഡ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് അവർ ടി-20 ലോകകപ്പ് ആദ്യ റൗണ്ടിൽ പ്രവേശിക്കുന്നത്. ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ചാമ്പ്യന്മാരായി സൂപ്പർ 12ൽ പ്രവേശിച്ച സ്കോട്ട്‌ലൻഡ് അഫ്ഗാനിസ്ഥാന് വെല്ലുവിളി ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ചുരുങ്ങിയ കാലം കൊണ്ട് മികച്ച ലിമിറ്റഡ് ഓവർ ടീമായി മാറിയ അഫ്ഗാനിസ്ഥാൻ ജയത്തോടെ തുടങ്ങാനാണ് കളത്തിലിറങ്ങുക.
ടീം ലിസ്റ്റ്:
Scotland: Kyle Coetzer(c), George Munsey, Matthew Cross(w), Richie Berrington, Calum MacLeod, Michael Leask, Chris Greaves, Mark Watt, Josh Davey, Safyaan Sharif, Bradley Wheal
Afghanistan: Mohammad Nabi(c), Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Asghar Afghan, Najibullah Zadran, Gulbadin Naib, Rashid Khan, Karim Janat, Naveen-ul-Haq, Mujeeb Ur Rahman
Story Highlights : t20 world cup afghanistan batting scotland