ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസ്; രണ്ട് പേർക്ക് ജാമ്യം

ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ രണ്ട് പേർക്ക് ജാമ്യം. മനീഷ് രജ്‌ഗരിയ, അവിൻ സാഹു എന്നിവർക്കാണ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചില്ല. വാദം കേൾക്കൽ നാളെയും തുടരും. (Drugs On Cruise Bail)
ആകെയുള്ള 20 പ്രതികളിൽ 11ആമത്തെ പ്രതിയാണ് മനീഷ് രാജ്‌ഗരിയ. 2.4 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 50,000 രൂപ ജാമ്യത്തുക കെട്ടിവച്ചാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. ആര്യൻ ഖാനെപ്പോലെ വാട്സപ്പ് ചാറ്റുകളൊന്നും മനീഷ് നടത്തിയിട്ടില്ലെന്ന് അഭിഭാഷകൻ വാദിച്ചു.
Read Also : ലഹരിപാര്‍ട്ടി കേസ്; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ നാളെ വീണ്ടും വാദം കേള്‍ക്കും
മുൻ അറ്റോർണി ജനറലായിരുന്ന മുകുൾ റോത്തകിയാണ് ആര്യൻ ഖാന് വേണ്ടി ഹാജരായത്. വാട്‌സാപ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ ആര്യനിൽ ഗൂഡാലോചനാ കുറ്റം ചുമത്താനാകില്ലെന്ന് മുകുൾ റോത്തകി കോടതിയിൽ വാദിച്ചു. ആര്യനിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുകയോ ആര്യൻ പിടിയിലായ സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നുകണ്ടെത്താൻ മെഡിക്കൽ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോഗിച്ചതായും തെളിവില്ല. ഒരു അതിഥി എന്ന നിലയിലാണ് അദ്ദേഹം പാർട്ടിയിലെത്തിയത്. ഇതെല്ലാം പരിഗണിക്കുമ്പോൾ ആര്യനെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്ന് മുകുൾ റോത്തകി വാദിച്ചു.
അതേസമയം വാട്‌സ്ആപ് ചാറ്റുകളുടെ പരിശോധനയിൽ ആര്യന് ലഹരി കടത്തുകാരുമായി ബന്ധമുണ്ടെന്ന് എൻസിബി കോടതിയിൽ വാദിച്ചു. ആര്യൻ ഖാൻ ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ഷാരൂഖ് ഖാന്റെ മാനേജർ സാക്ഷികളുമായി ബന്ധപ്പെട്ടിരുന്നതുൾപ്പെടെ എൻസിബി കോടതിയിൽ വ്യക്തമാക്കി.
എന്നാൽ അന്വേഷണത്തിൽ കണ്ടെത്തിയ വാട്‌സ്ആപ് ചാറ്റുകളും ആഡംബര കപ്പലിലെ റെയ്ഡും തമ്മിൽ ബന്ധമില്ലെന്ന് മുകൾ റോത്തകി വാദിച്ചു. ആര്യന്റെ സാമ്പത്തിക ഇടപാടുകൾ ഓൺലൈൻ ഗെയിമിന് വേണ്ടിയാണ് ഉപയോഗിച്ചതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
Story Highlights : Drugs On Cruise 2 Get Bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here