കട മറയും വിധം സ്ഥാപിച്ച കൊടിയെടുത്ത് മാറ്റി; മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദനം

ആലപ്പുഴയിൽ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മര്‍ദിച്ചെന്ന് പരാതി. സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിലിട്ട് മര്‍ദിച്ചെന്നാണ് നൂറനാട് സ്വദേശി റിനി തോമസിന്റെ പരാതിയിൽ പറയുന്നത്. ബ്രാഞ്ച് സമ്മേളനത്തിന്‍റെ കൊടി മാറ്റിയെന്ന് ആരോപിച്ചാണ് മര്‍ദനം.
ദിവസങ്ങൾക്ക് മുമ്പ് പച്ചക്കാട് ബ്രാഞ്ച് സമ്മേളനത്തിന്‍റെ കൊടി റിനിയുടെ കടയ്ക്കു മുന്നില്‍ സ്ഥാപിച്ചിരുന്നു. കട മറയും വിധമാണ് കൊടി സ്ഥാപിച്ചത്. എന്നാൽ സമ്മേളനം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും കൊടികള്‍ മാറ്റിയില്ല. ജില്ലാ കലക്ടര്‍ക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് റിനി സ്വയം കോടി മാറ്റി.
ഇതോടെ സിപിഎം പരാതി നല്‍കി. രാത്രി പൊലീസെത്തി റിനിയെ ജീപ്പില്‍ കയറ്റുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തി ജീപ്പിലിട്ട് മര്‍ദിച്ചു. പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ആക്രമണം എന്നാണ് റിനിയുടെ ആരോപണം. പച്ചക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റിനി തോമസ് പാര്‍ട്ടി മാറി കോണ്‍ഗ്രസിലെത്തിയിരുന്നു.
Story Highlights : former cpim branch secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here