Advertisement

ടി-20 ലോകകപ്പ്: പാകിസ്താനെതിരെ ന്യൂസീലൻഡ് ബാറ്റ് ചെയ്യും; മത്സരം ഇന്ത്യക്കും നിർണായകം

October 26, 2021
Google News 7 minutes Read
newzealand bat pakistan toss

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ പാകിസ്താനെതിരെ ന്യൂസീലൻഡ് ബാറ്റ് ചെയ്യും. ടോസ് നേടിയ പാക് നായകൻ ബാബർ അസം ന്യൂസീലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് പാകിസ്താൻ ഇറങ്ങിയിരിക്കുന്നത്. അതേസമയം, ലോക്കി ഫെർഗൂസൻ ടൂർണമെൻ്റിൽ നിന്ന് പുറത്തായത് ന്യൂസീലൻഡിനു കനത്ത തിരിച്ചടിയാണ്. താരം പുറത്താവാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. (newzealand bat pakistan toss)

കളി ന്യൂസീലൻഡും പാകിസ്താനും തമ്മിൽ ആണെങ്കിലും ഇന്നത്തെ മത്സരം ഇന്ത്യക്കും നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചാൽ ഇന്ത്യയുടെ സെമിഫൈനൽ സ്വപ്നങ്ങൾക്ക് ഇടിവുസംഭവിക്കും. പാകിസ്താൻ ജയിച്ചാൽ ഇന്ത്യയ്ക്ക് സാധ്യത വർധിക്കും.

മത്സരത്തിനുള്ള ടീമുകൾ

New Zealand: Martin Guptill, Daryl Mitchell, Kane Williamson(c), Devon Conway, Glenn Phillips, James Neesham, Tim Seifert(w), Mitchell Santner, Ish Sodhi, Tim Southee, Trent Boult

Pakistan : Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Imad Wasim, Shadab Khan, Hasan Ali, Haris Rauf, Shaheen Afridi

Story Highlights : newzealand bat pakistan toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here