ആലുവയിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം

ആലുവയിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം. എസ്എഫ്‌ഐ പ്രവർത്തകനെ കെഎസ്‌യു സംഘം ചേർന്ന് മർദിച്ചതായി പരാതി. ചൂണ്ടി ഭാരത് മാതാ ലോ കോളജിലാണ് സംഭവം. ( aluva sfi ksu conflict )
നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി കോളജ് അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് ഷെഫിനും ഏരിയ ജോയിന്റ് സെക്രട്ടറി ദേവരാജും അവിടെ എത്തിയത്. ഇവരെ കെഎസ്‌യു പ്രവർത്തകരായ അൽ അമീൻ, ഫാബിയോ, അബിൻ, നെൽസൺ എന്നിവരടങ്ങിയ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
Read Also : എം.ജി യൂണിവേഴ്‌സിറ്റി സംഘർഷവുമായി ബന്ധപ്പെട്ട പീഡന പരാതി; എസ്എഫ്‌ഐ നേതാക്കളുടെ പേര് ഒഴിവാക്കാൻ നീക്കമെന്ന് ആരോപണം
പരുക്കേറ്റ രണ്ട് പേരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. മർദനത്തിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.
Story Highlights : aluva sfi ksu conflict