Advertisement

മുഹമ്മദ് റിയാസിനെതിരായ വിമര്‍ശനം ചോര്‍ന്നതില്‍ സി.പി.എം നേതൃത്വത്തിന് അതൃപ്തി

October 27, 2021
Google News 0 minutes Read
pa muhammad rias

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ചോര്‍ന്നതില്‍ സി.പി.എം നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടി എം.എല്‍.എമാര്‍ മാത്രം പങ്കെടുത്ത യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് സംഘടനാ രീതിയല്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടിയേരി ബാലകൃഷ്ണൻ താക്കീത് നല്‍കി.

എ.കെ.ജി സെന്ററില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിലാണ് കോടിയേരി അതൃപ്തി അറിയിച്ചത്.

കരാറുകാരേയും കൂട്ടി എം.എല്‍.എമാര്‍ മന്ത്രിക്കു മുന്നിലേക്കു വരരുതെന്നായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതിനെതിരേ സി.പി.എം നിയമസഭാകക്ഷി യോഗത്തില്‍ എം.എല്‍.എമാർ വിമര്‍ശനം ഉയർത്തി. എന്നാൽ റിയാസ് പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും റിയാസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here