പേരൂർക്കട ദത്ത് വിവാദം : അനുപമയുടെ അച്ഛനെതിരായ സിപിഐഎം നടപടിയിൽ തീരുമാനം ഇന്ന്

പേരൂർക്കടയിലെ ദത്ത് വിവാദത്തിൽ അനുപമയുടെ അച്ഛൻ പി.എസ് ജയചന്ദ്രന് എതിരെയുള്ള സിപിഐഎം നടപടിയിൽ ഇന്ന് തീരുമാനം. രാവിലെ സിപിഐഎം പേരൂർക്കട ലോക്കൽ കമ്മിറ്റിയും അതിനുശേഷം ഏരിയാ കമ്മിറ്റിയും യോഗം ചേരും.
പാർട്ടി ലോക്കൽ കമ്മിറ്റി അംഗമാണ് ജയചന്ദ്രൻ.അനുപമയടെ അമ്മ സ്മിത ജെയിംസ് ഉൾപ്പെടെ കേസിലെ പ്രതികളിൽ അഞ്ചുപേർ സിപിഐഎം അംഗങ്ങളാണ്. ജയചന്ദ്രനെത്തിരെ നടപടി വേണമെന്ന നിർദ്ദേശം സിപിഎം ജില്ലാ നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്.
ഇന്നലെ ചേർന്ന പേരൂർക്കട ഏരിയാ കമ്മിറ്റി വിഷയം ചർച്ച ചെയ്തില്ലായിരുന്നു. പി.എസ്.ജയചന്ദ്രനും യോഗത്തിൽ പങ്കെടുത്തിരുന്നു. എകെജി സെന്ററിൽ ചേർന്ന അവയിലബിൾ സെക്രട്ടേറിയറ്റ് യോഗവും വിശദമായ ചർച്ചകളിലേക്ക് കടന്നില്ല. സംസ്ഥാന ജില്ലാ നേതൃത്വങ്ങളുടെ അനുമതിയും നിർദേശവും ലഭിച്ചശേഷം വീണ്ടും ലോക്കൽ കമ്മിറ്റി ചേർന്നായിരിക്കും നടപടി തീരുമാനിക്കുക. പി.എസ്.ജയചന്ദ്രനെ സഹായിച്ച മുൻ കൗൺസിലർ കൂടിയായ ലോക്കൽ കമ്മിറ്റിയംഗം അനുപമയുടെ അമ്മ അടക്കമുള്ളവർക്കെതിരേയും അച്ചടക്കനടപടി ഉണ്ടായേക്കും.
Story Highlights : cpim action against anupama father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here