Advertisement

നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….

October 27, 2021
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൗതുകങ്ങളുടെ മായാകാഴ്ചകൾക്ക് അന്ത്യമില്ല. മനുഷ്യ രാശിയുടെ യാത്രയ്‌ക്കൊപ്പം കാഴ്ചകളുടെ മന്ത്രികച്ചെപ്പുകൾ തുറന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു സ്ഥലത്തെ കുറിച്ചാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. ഒരു കൊച്ച് ദ്വീപിൻറെ കാണാവിശേഷങ്ങളിലേക്ക് നോക്കാം…

ആളുകൾക്ക് അതികം പരിചയമില്ലാത്ത അധികമാർക്കും പ്രവേശനം ഇല്ലാത്ത ഹവായി ദ്വീപാണ് സ്ഥലം. പേര് നിഹൗ ദ്വീപ്. നൂറിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ ദ്വീപിന്റെ പല കാര്യങ്ങളിലും നമുക്ക് അതിശയം തോന്നും. ദിവസം മുഴുവൻ ഇൻറർനെറ്റിൽ ചിലവഴിക്കുന്ന നമുക്ക് ഇന്റർനെറ്റില്ലാത്ത ഒരു സ്ഥലത്തെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ ഈ ദ്വീപിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല. അതുമാത്രമല്ല ഇവിടെ പോലീസ് സ്റ്റേഷനോ ആശുപത്രിയോ ഒന്നും തന്നെയില്ല. ഇവിടുത്തുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് മഴവെള്ളത്തെയാണ്. സൂര്യപ്രകാശം സൗരോർജ്ജമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും അവിടുത്തുകാർ ഇങ്ങനെയാണ് ജീവിക്കുന്നത്.

മൊബൈൽ ഫോണിലോ ഇന്റർനെറ്റിലോ അവിടുത്തുകാരുടെ ജീവിതം കുടുങ്ങി കിടക്കുകയല്ല. മൊബൈലോ നെറ്റോ ഇല്ലാതെ ഇന്ന് നമുക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇങ്ങനെ ഒരു നാടും നാട്ടുകാരും നമുക്ക് അത്ഭുതം തന്നെയാണ്. ആൾക്കാരുടെ എണ്ണം വളരെ കുറവായതിനാൽ തന്നെ നമുക്കുള്ള പല സൗകര്യങ്ങളും അവിടെ ഇല്ല. എന്തിനധികം ആവശ്യത്തിനുള്ള റോഡുകൾ തന്നെ അവിടെ ഇല്ല എന്നതാണ് വസ്തുത. ഇവിടുത്തുകാർ പ്രധാനമായും സൈക്കിളിലും ബൈക്കിലും കാൽനടയുമായാണ് യാത്ര ചെയ്യാറുള്ളത്.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

ഇവിടുത്തെ ചുരുങ്ങിയ ആളുകളുമായല്ലാതെ പുറംലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. ഇവിടേക്കും അതികം ആരും എത്തിപെടാറുമില്ല. അതുകൊണ്ട് തന്നെ തുടക്കം മുതലുള്ള ഇവരുടെ പൈതൃകത്തിനോ സംസ്കാരത്തിനോ യാതൊരുവിധ കോട്ടവും പറ്റിയിട്ടില്ല. മാത്രവുമല്ല വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളും ഇവിടെ ഉണ്ട്. ഇവിടുത്തുകാരുടെ പ്രധാന ഉപജീവന മാർഗം മീൻപിടുത്തവും വേട്ടയാടലും ആകുന്നു. വെറും 180 കിലോമീറ്റർ മാത്രമാണ് ഈ ദ്വീപിൻറെ വിസ്തൃതി.

ഈ ദ്വീപിന് പിന്നിൽ വളരെ കൗതുകകരമായ കഥകളുണ്ട്. എലിസബത്ത് സിൻക്ലെയർ എന്ന വിദേശ വനിത ആയിരം ഡോളറിന് ഹവായിയൻ രാജാവ് കാമെഹമെഹ അഞ്ചാമനിൽ നിന്ന് വാങ്ങിയതാണ് ഈ ദ്വീപ്. ഇത്രയും ചെറിയ തുകയ്ക്ക് ഒരു ദ്വീപ് വാങ്ങിക്കാൻ സാധിക്കുമോ എന്ന് സംശയം തോന്നിയേക്കാം. പക്ഷെ അന്ന് അത് വലിയ തുക ആയിരുന്നു. ആ ദ്വീപ് അവർക്ക് വിൽക്കുമ്പോൾ രാജാവ് ഒരൊറ്റ നിബന്ധനയെ പറഞ്ഞിരുന്നുള്ളു. ദ്വീപ് വാങ്ങുന്നതിനൊപ്പം അവിടുത്തെ നിവാസികളെ സംരക്ഷിക്കണമെന്ന്. ആ വാക്കാണ് ഇന്നും അവിടെ നിറവേറി വരുന്നത്. അതുകൊണ്ടാണ് പുറത്ത് നിന്നുള്ളവർക്ക് ദ്വീപിലേക്ക് പ്രവേശനം ഇല്ലാത്തത്. ഇവിടുത്തെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ഭാഷയാണ്. ലോകത്ത് തന്നെ ഹവായിയൻ ഭാഷ സംസാരിക്കുന്ന ഒരേയൊരു സ്ഥലമാണ് ഇവിടം. മാത്രവുമല്ല ഇവിടുത്തുകാർ വികസിപ്പിച്ചെടുത്ത ഒരു പ്രാദേശിക ഭാഷയും ഇവർക്കുണ്ട്.

Story Highlights: incredible flying dessert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement