Advertisement

ആറ് മാസം ഫ്രാൻസിന്റെ ഭാഗവും ആറ് മാസം സ്പെയിനിന്റേതും; രണ്ട് രാജ്യങ്ങൾ ചേർന്ന് ഭരിക്കുന്ന ദ്വീപ്….

August 19, 2022
Google News 1 minute Read

രാജ്യം മാറി കൊണ്ടിരിക്കുന്ന അത്ഭുത ദ്വീപിന്റെ കഥ അറിയാമോ? അങ്ങ് പുസ്തകത്തിലോ കെട്ടുകഥകളിലോ അല്ല ഇങ്ങനൊരു രാജ്യമുള്ളത്. നമ്മുടെ ഫ്രാൻസിനും സ്പെയിനിനും ഇടയ്ക്കാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ബിദാസോവ എന്ന നദിയിലെ ജനവാസമില്ലാത്ത ഫെസന്റ് ദ്വീപിനാണ് ഇങ്ങനെയൊരു പ്രത്യേകതയുള്ളത്. രണ്ട് രാജ്യങ്ങളും ചേർന്ന് മാറിമാറിയാണ്‌ ഇവിടെ ഭരണം നടത്തുന്നത്. ആറ് മാസം ഫ്രാൻസിന്റെ ഭാഗവും ആറ് മാസം സ്പെയിനിന്റെ ഭാഗവുമാണ് ഈ രാജ്യം .

ജനവാസമില്ലാത്ത ഇവിടേക്ക് ചില പ്രത്യേക ദിവസങ്ങളിൽ മാത്രമേ സഞ്ചാരികൾക്ക് പ്രവേശനാനുമതി ഉള്ളു. പിന്നെ ഇങ്ങോട്ടേക്ക് പ്രവേശനമുള്ളത് ദ്വീപ് ശുചീകരണത്തിന് എത്തുന്ന മുനിസിപ്പൽ ഗവണ്മെന്റ് ജീവനക്കാർക്ക് ആണ്. ആറ് മാസത്തിലൊരിക്കൽ ആണ് ശുചീകരണത്തിനായി ഇവർ എത്തുന്നത്. ഇവരെ കൂടാതെ സ്പെയിനിന്റെയും ഫ്രാൻസിന്റെയും നാവിക കമാന്റുകൾ ഓരോ അഞ്ചു ദിവസം കൂടുമ്പോഴും ഇവിടെ നിരീക്ഷണത്തിനെത്തും.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

എങ്ങനെയാണ് ഇരുരാജ്യയും ചേർന്ന് ഇവിടെ നോക്കിനടത്തുന്നത് എന്ന ആലോചിച്ച് നോക്കിയിട്ടുണ്ടോ? മുപ്പത് വർഷം നീണ്ട യുദ്ധത്തിന് ശേഷമാണ് ഫ്രാൻസും സ്പെയിനും ഉടമ്പടിയിൽ ഒപ്പ് വെച്ച് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. പെറീനീസ് ഉടമ്പടി എന്നാണ് ഇതിന്റെ പേര്. 1659 ലാണ് ഇരുരാജ്യങ്ങളും ഇങ്ങനെയൊരു ഉടമ്പടിയിൽ ഒപ്പുവെച്ചത്. അതിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാസ്തംഭം ഇന്നും ദ്വീപിലുണ്ട്. പണ്ട് കാലത്ത് സ്പാനിഷ്, ഫ്രഞ്ച് ഭരണാധികാരികളുടെ രാജകീയ വിവാഹ വേദിയായിരുന്നു ഇവിടം. എന്നാൽ വെള്ളത്തിനടിയിലേക്ക് മുങ്ങി കൊണ്ടിരിക്കുന്ന ഈ ദ്വീപിന് അതികം ആയുസ്സില്ല എന്നതാണ് മറ്റൊരു സത്യം.

Story Highlights: facts about pheasant island

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here