Advertisement

കര്‍ഷക സമരവേദിക്ക് സമീപം ട്രക്ക് പാഞ്ഞുകയറി; മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു

October 28, 2021
Google News 1 minute Read

ഡൽഹി-ഹരിയാന അതിർത്തിയിലെ കർഷക സമരവേദിക്ക് സമീപം ട്രക്ക് പാഞ്ഞുകയറി മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. ഓട്ടോറിക്ഷയ്ക്കായി റോഡിന് നടുവിലെ ഡിവൈഡറിൽ കാത്തിരുന്ന സ്ത്രീകളെയാണ് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് തെറിപ്പിച്ചത്.

അപകടശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പഞ്ചാബിലെ മൻസ ജില്ലയിൽ നിന്നുള്ളവരാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

കേന്ദ്ര നയങ്ങൾക്കെതിരെ 11 മാസത്തോളമായി കർഷകർ സമരം നടത്തുന്ന തിക്രി അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here