‘അവിടെ പലതും നടക്കും, ഇവിടെ അത് പറ്റില്ല’; യുപി പൊലീസിനെതിരെ ഡൽഹി ഹൈക്കോടതി

ഉത്തർപ്രദേശ് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി പെൺകുട്ടിയെ വിവാഹം ചെയ്തതിന് യുവാവിന്റെ ബന്ധുക്കളെ യു.പി പൊലീസ് ഡൽഹിയിൽ എത്തി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് കോടതിയുടെ വിമർശനം.
“ഉത്തർപ്രദേശിൽ പലതും നടക്കും എന്നാൽ അത് ഡൽഹിയിൽ നടക്കില്ല. ആരോ നിങ്ങളുടെ അടുത്ത് വരുന്നു, ഒന്നും നോക്കാതെ നിങ്ങൾ ആളുകളെ അറസ്റ്റ് ചെയ്യാൻ പോകുന്നു? – കോടതി പറഞ്ഞു.
പ്രായപൂർത്തിയായ ദമ്പതികൾ ജൂലൈയിൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചിരുന്നു. എന്നാൽ അത് പെൺകുട്ടിയുടെ കുടംബത്തിന് സമ്മതമല്ലായിരുന്നു. വീട്ടുകാരിൽ നിന്ന് ദമ്പതികൾക്ക് ഭീഷണി നേരിട്ടിരുന്നു. ഒടുവിൽ യുവാവിന്റെ പിതാവിനെയും സഹോദരനെയും ഡൽഹി പൊലീസിനെ അറിയിക്കാതെ യുപിയിലെ ഷാംലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് നടന്ന് ഒരു മാസമായിട്ടും ഇവർ എവിടെയാണെന്ന വിവരം ലഭിച്ചിരുന്നില്ല. യുവതിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് സെപ്തംബർ എട്ടിന് അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here