പ്രശസ്ത അർബുദരോഗ വിദഗ്‌ധൻ ഡോ.എം കൃഷ്ണൻ നായർ അന്തരിച്ചു

പ്രശസ്ത അർബുദരോഗ വിദഗ്‌ധൻ ഡോ എം കൃഷ്ണൻ നായർ(81) അന്തരിച്ചു. ഇന്ന് രാവിലെ പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മേധാവിയായിരുന്നു അദ്ദേഹം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കാൻസർ ഉപദേശക സമിതി അംഗമായിരുന്നു ഡോ എം കൃഷ്ണൻ നായർ. 1981-ൽ ആർസിസിയിൽ ഡോ. കൃഷ്‌ണൻ നായരുടെ പരിശ്രമ ഫലമായി ഇന്ത്യയിലാദ്യമായി കുട്ടികൾക്കായുള്ള കാൻസർ ചികിത്സ തുടങ്ങി. കാൻസർ കെയർ ഫോർ ലൈഫ് എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അദ്ദേഹം അവതരിപ്പിച്ചു. കൂടാതെ 1985-ൽ ഒരു കമ്യൂണിറ്റി ആൻഡ് പ്രിവന്റീവ് ഓങ്കോളജി ഡിപ്പാർട്ട്‌മെന്റ് ആർസിസിയിൽ ആരംഭിച്ചു. 1993 ലെ ഭീഷ്‌മാചാര്യ അവാർഡ്, ധന്വന്തരി ട്രസ്‌റ്റിന്റെ ചികിൽസാരത്നം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Story Highlights : Dr M Krishnan nair passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here