തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ദുർബലമായി

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ദുർബലമായി. നിലവിൽ ശ്രീലങ്കക്കും തമിഴ്‌നാട് തീരത്തിനും സമീപം സ്ഥിതി ചെയ്യുന്നബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം അടുത്ത 34 ദിവസം പടിഞ്ഞാറ് ദിശയിൽ സഞ്ചാരം തുടരാനാണ് സാധ്യതയെന്നും അധികൃതർ വ്യക്തമാക്കി. ( Arabian sea violent tropical storm )
ന്യൂന മർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ഇടിമിന്നലൊടുകൂടിയ ശക്തമായ മഴതുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Read Also : സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; തമിഴ്‌നാട് തീരത്ത് ചക്രവാത ചുഴലി രൂപപ്പെട്ടു
കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ഞായറാഴ്ച്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് ആണെങ്കിലും, ഓറഞ്ച് അലേർട്ടിന് സമാനമായ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാൽ അതിനനുസരിച്ചുള്ള മുൻകരുതലുകൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Story Highlights : arabian sea violent tropical storm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here