‘ഏകനായി വന്നു ഏകനായി പോകുന്നു’, ചെറിയാൻ ഫിലിപ്പ് സിപിഐഎം അംഗമല്ല; എ വിജയരാഘവൻ

ചെറിയാൻ ഫിലിപ്പ് പാർട്ടി അംഗമല്ലെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ. പാർട്ടിയുടെ സഹയാത്രികൻ മാത്രമായിരുന്നു, പാർട്ടി സംഘടനാ ചുമതലകളൊന്നും അദ്ദേഹം നിർവഹിക്കുന്നില്ല എന്നും വിജയരാഘവൻ പ്രതികരിച്ചു. ചെറിയാൻ ഫിലിപ്പിന് നേരത്തെയുണ്ടായിരുന്ന നിലപാട് മാറ്റി, അത്ര മാത്രമേ സംഭവിച്ചിട്ടുള്ളു. ചെറിയാൻ ഫിലിപ്പ് ഏകനായി വന്നു ഏകനായി പോകുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….
ചെറിയാൻ ഫിലിപ് ഇപ്പോൾ സഹയാത്രികനല്ല. അതിനാൽ ആരോപണങ്ങളിൽ ഇപ്പോൾ മറുപടിയുമില്ല. കോൺഗ്രസിൽ ആയപ്പോൾ പറയുന്നത് അങ്ങനെ കണ്ടാൽ മതി. രാജ്യസഭാ സീറ്റ് നൽകാൻ നിശ്ചിയിച്ചിരുന്നോ എന്ന് അറിയില്ല. സഹയാത്രികർ നൽകുന്ന പിന്തുണയ്ക്ക് സിപിഐഎമ്മിന് നന്ദിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരിച്ചുവരുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ വിജയരാഘവൻ തയ്യാറായില്ല.
Story Highlights : cpm-a-vijayaraghavan-reaction-to-cherian-philip-congress-re-entry-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here