രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നവംബർ 30 വരെ നീട്ടി

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നവംബർ 30 വരെ വിലക്ക് നീട്ടിയതായി ഡിജിസിഎയുടെ സർക്കുലർ പുറത്ത്. ചരക്കുനീക്കത്തിന് തടസമില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നടത്തുന്ന വിമാനസർവീസുകൾക്കും ഇളവുണ്ട്. നേരത്തെ ഒക്ടോബർ അവസാനം വരെയായിരുന്നു വിലക്ക്. ഇത് നവംബർ 30 വരെ നീട്ടുകയായിരുന്നു.
Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….
കൊവിഡ് വ്യാപനത്തിന്റെ തുടക്കമായ 2020 മാർച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസർവീസിന് വിലക്ക് ഏർപ്പെടുത്തിയത്. ചില ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര വിമാനസർവീസിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പൂർണമായി നീക്കിയിട്ടില്ല.
Story Highlights : extends-the-ban-of-international-passenger-flights
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here