Advertisement

ടി20 ലോകകപ്പ്; ഇന്ന് രണ്ട് മത്സരങ്ങൾ; വിൻഡീസ്-ബംഗ്ലാദേശിനെയും, പാകിസ്താൻ-അഫ്ഗാനിസ്ഥാനെയും നേരിടും

October 29, 2021
1 minute Read

ടി20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ കളിയിൽ വെസ്റ്റിൻഡീസ് ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് 3.30ന് ഷാർജയിലാണ് കളി. രണ്ടാമത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ പാകിസ്താൻ നേരിടും. രാത്രി 7.30ന് ദുബായിലാണ് മത്സരം.

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരെഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായിട്ടാണ് വിൻഡീസ് ഇറങ്ങുന്നത്. ലെൻഡൽ സിമ്മൺസിന് പകരം റോസ്റ്റ്ൺ ചേസ് ടീമിലെത്തി. ഹെയ്ഡൽ വാൽഷിന് പകരം ജേസൺ ഹോൾഡറും കളിക്കും. ക്രിസ് ഗെയ്ൽ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. ബംഗ്ലാദേശും രണ്ട് മാറ്റങ്ങളൾ വരുത്തി. സൗമ്യ സർക്കാർ, ടസ്‌കിൻ അഹമ്മദ് എന്നിവർ ടീമിലെത്തി. നൂറുൽ, നസും എന്നിവർ പുറത്തായി.

Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….

ബംഗ്ലാദേശ് പ്ലെയിങ് ഇലവൻ : മുഹമ്മദ് നയിം, ലിറ്റൺ ദാസ്, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖർ റഹീം, മഹ്മുദുള്ള, അഫീഫ് ഹുസൈൻ, മഹേദി ഹസൻ, ഷൊറിഫുൾ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ, ടസ്‌കിൻ അഹമ്മദ്.

വിൻഡീസ് പ്ലെയിങ് ഇലവൻ: ക്രിസ് ഗെയ്ൽ, എവിൻ ലൂയിസ്, റോസ്റ്റൺ ചേസ്, നിക്കോളാസ് പുരാൻ, ഷിംറോൺ ഹെറ്റ്മയേർ, കീറൺ പൊള്ളാർഡ്, ആന്ദ്രേ റസ്സൽ, ജേസൺ ഹോൾഡർ, ഡ്വെയ്ൻ ബ്രാവോ, അകീൽ ഹൊസീൻ, രവി രാംപോൾ.

ടൂർണമെൻറിൽ ആദ്യ ജയമാണ് ഇരു ടീമുകളുടേയും ലക്ഷ്യം. ബംഗ്ലാദേശും വെസ്റ്റ് ഇൻഡീസും കളിച്ച രണ്ട് കളികളും തോറ്റിരുന്നു.ഇന്നത്തെ മത്സരം ടി20 ലോകകപ്പിന്റെ സൂപ്പർ 12ൽ നിന്നും ആദ്യം പുറത്താവുന്ന ടീം ആരായിരിക്കുമെന്നത്തിന് തീരുമാനമാവും.

Story Highlights : t20-world-cup-bangladesh-won-the-toss-against-west-indies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top