ശബരിമല തീർത്ഥാടനം; രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ്, ആർടിപിസിആർ പരിശോധനാ ഫലം: ആക്ഷൻ പ്ലാൻ രുപീകരിച്ച് ആരോഗ്യവകുപ്പ്

ശബരിമലയിൽ ആക്ഷൻ പ്ലാൻ രുപീകരിച്ച് ആരോഗ്യവകുപ്പ്. കൊവിഡ് വ്യാപനം പൂർണ്ണമായി മറാത്ത സാഹചര്യത്തിലാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്. എല്ലാ തീർത്ഥാടകരും രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കരുതണം. 72 മണിക്കൂറിനുള്ളിലെ ആർടി പി സി ആർ പരിശോധനാ സർട്ടിഫിക്കറ്റും നിർബന്ധമാക്കി. സന്നിധാനം,പമ്പ,നിലയ്ക്കൽ,ചരൽമേട്,എരുമേലി എന്നിവിടങ്ങളിൽ ഡിസ്പെൻസറികൾ പ്രവർത്തിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം മണ്ഡല- മകരവിളക്ക് തീർഥാടനം ആരംഭിക്കുന്നതിന് ഇനി രണ്ടാഴ്‌ച മാത്രമാണ് ഉള്ളത്. മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്‌നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
Read Also : മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യം അനുവദിക്കും; ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ
കൊവിഡും, മഴക്കെടുതിയും കാരണം തീർഥാടനത്തിന് പരുമിതികൾ ഉണ്ട്. അതുകൊണ്ട് സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കില്ല. പത്ത് ലക്ഷത്തിലധികം പേർ ഇതിനകം വെർച്വൽ ക്യു ദർശനത്തിനായി അപേക്ഷിച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ വകുപ്പുകൾക്കുമുള്ള പ്രവർത്തികളുടെ ടൈം ടേബിൾ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : Sabarimala action plan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here