Advertisement

അലൻ, താഹ കേസ്; യുഎപിഎ നിയമം ദുരുപയോഗം ചെയ്തു: വിമർശനവുമായി വി ഡി സതീശൻ

October 30, 2021
Google News 1 minute Read

പന്തീരാങ്കാവ് അലൻ, താഹ കേസിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഎപിഎ നിയമം ദുരുപയോഗം ചെയ്‌തെന്ന് വി ഡി സതീശൻ ആരോപിച്ചു. അലന്റെയും താഹയുടെയും കുടുംബത്തോട് മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ യുഎപിഎയില്‍ സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് താഹ ഫസല്‍ രംഗത്തു വന്നു . ഒരേസമയം യുഎപിഎയെ എതിര്‍ക്കുകയും അത് നടപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പഠനവും കുടുംബം പുലര്‍ത്താനുള്ള ജോലിയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇനി തന്റെ ശ്രമമെന്നും താഹ ഫസല്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെയാണ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച് താഹ ഫസല്‍ ജയില്‍മോചിതനായത്

Read Also : കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമെന്നാണ് ഇടതുപക്ഷ നിലപാട്; കാനം രാജേന്ദ്രന്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് സി.പി.ഐ.എം പാര്‍ട്ടി അംഗങ്ങളായിരുന്ന അലന്‍ ഷുഹൈിനെയും താഹ ഫസലിനെയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Story Highlights : V D Satheesan on UAPA Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here